അന്തർദേശീയം

ഫ്രൈഡ് ചിക്കൻ രുചിയിൽ ​ടൂത്ത് ​പേസ്റ്റുമായി കെഎഫ് സി

വാഷിങ്ടൺ : ഉറക്കമെണീറ്റാലുടൻ ഫ്രൈഡ് ചിക്കൻ രുചിയറിഞ്ഞാൽ എങ്ങനെയുണ്ടാകും. എരിവും പുളിയും ചവർപ്പുമുള്ള ടൂത്ത് പേസ്റ്റുകളു​പയോഗിച്ച് മടുത്തവർക്ക് മുന്നിലേക്ക് പുതിയ ടൂത്ത് പേസ്റ്റ് എത്തിയിരിക്കുകയാണ്. ഫ്രൈഡ് ചിക്കൻ മേഖലയിലെ ആഗോള ഭീമനായ കെഎഫ് സി (കെന്റക്കി ഫ്രൈഡ് ചിക്കൻ) ആണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ടൂത്ത് പേസ്റ്റ് നിർമ്മാതാക്കളായ ഹിസ്മൈലുമായി സഹകരിച്ചാണ കെഎഫ്‌സി ഫ്രൈഡ് ചിക്കൻ രുചിയുള്ള ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഫൂൾ ദിനത്തിലെ ഒരു മീം പോലെയായിരുന്നു ആദ്യം എല്ലാവർക്കും തോന്നിയത്. ടൂത്ത് പേസ്റ്റുമായി കെഎഫ് സി വരുന്നുവെന്ന സൂചന നൽകിയപ്പോൾ ആളുകൾ ആദ്യം അത് ഒരു തമാശയാണെന്നാണ് കരുതിയത്.

എന്നാൽ കെഎഫ്സിയുടെ ​പേജുകളിലും മറ്റും പരസ്യം വന്നതോടെ വാങ്ങാൻ തിരക്കായി.ലിമിറ്റഡ് എഡിഷനായി ഇറക്കിയ പേസറ്റ് ​ദിവസങ്ങൾക്കകമാണ് അമേരിക്കയിൽ വിറ്റ് തീർന്നത്. നിരവധി ഫ്ലേവറുകളിൽ മുമ്പ് ടൂത്ത് പേസ്റ്റ് പുറത്തിറക്കിയ ഹിസ്‌മൈൽ, 13 ഡോളർ വിലക്കാണ് പേസ്റ്റ് പുറത്തിറക്കിയത്. ഫ്ളൂറൈഡ് രഹിതമായ ഈ ടൂത്ത് പേസ്റ്റിന്‌ മറ്റുള്ളവയെ പോലെ തന്നെ പല്ല് വൃത്തിയാക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button