ലോകമാകെ ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു

വാഷിങ്ടണ്‍ ഡിസി : ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. തിങ്കളാഴ്ച തടസങ്ങള്‍ നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസ്സപ്പെട്ടു. ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, റോബ്ലോക്‌സ്, വെന്‍മോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതിക തകരാര്‍ ബാധിച്ചു. അതേസമയം ക്ലൗഡ് സേവനം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതായി ആമസോണ്‍ അറിച്ചു
ഔട്ട്ജേജ് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പ്രാദേശിക സമയം പുലര്‍ച്ചെ 3.11 ഓടെ പ്രശ്‌നങ്ങളുടെ സൂചന കണ്ടുതുടങ്ങിയത്. തൊട്ടുപിന്നാലെ 5,800-ലധികം ഉപയോക്താക്കള്‍ എഡബ്ല്യുഎസില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ചില സേവനങ്ങള്‍ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കന്‍ വിര്‍ജീനിയയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളില്‍ ഒന്നാണ് എഡബ്ല്യുഎസ്. തകരാര്‍ സംഭവിച്ചതിന്റെ മൂല കാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു.
എഡബ്ല്യുഎസ് ക്ലൗഡ് നെറ്റ്വര്‍ക്കിനെ ആശ്രയിക്കുന്ന നിരവധി പ്രധാന സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. സര്‍ക്കാരിന്റെയും നിരവധി സര്‍വകലാശാലകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ആമസോണ്‍. കോം, പ്രൈം വീഡിയോ, അലക്, ഫോര്‍ട്ട്നൈറ്റ്, റോബ്ലോക്‌സ്, ക്ലാഷ് റോയല്‍, ക്ലാഷ് ഓഫ് ക്ലാന്‍സ്, റെയിന്‍ബോ സിക്‌സ് സീജ്, പബ്ജി ബാറ്റില്‍ഗ്രൗണ്ട്‌സ്, വേഡില്‍, സ്‌നാപ്ചാറ്റ്, സിഗ്‌നല്‍, കാന്‍വ, ഡുവോലിംഗോ, ക്രഞ്ചൈറോള്‍, ഗുഡ്റീഡ്സ്, കോയിന്‍ബേസ്, റോബിന്‍ഹുഡ്, വെന്‍മോ, ചൈം, ലിഫ്റ്റ്, കോളേജ്‌ബോര്‍ഡ്, വെരിസോണ്‍, മക്‌ഡൊണാള്‍ഡ്‌സ് ആപ്പ്, ദി ന്യൂയോര്‍ക്ക് ടൈംസ്, ലൈഫ്360, ആപ്പിള്‍ ടിവി, പെര്‍പ്ലെക്‌സിറ്റി എഐ എന്നിവ പ്രവര്‍ത്തന രഹിതമായതായും കമ്പനി അറിയിച്ചു.