ദേശീയം
കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു; നടന്‍ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു
ചെന്നൈ : കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ നടന്‍ അജിത്തിന്‍റെ കാര്‍ അപകടത്തിപ്പെട്ടു. താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കില്‍ പരിശീലനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ദുബായിയിലെ കാര്‍ റെയ്‌സിങ് മത്സരത്തിന് വേണ്ടിയുള്ള പരീശീലനത്തിലായിരുന്നു നടന്‍. കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.