ദേശീയം

പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യയും ഇൻഡി​ഗോയും

കൊച്ചി : ഇറാന്റെ ഖത്തർ ആക്രമണത്തിനു പിന്നാലെ നിർത്തിവച്ച സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ, ഇൻഡി​ഗോ വിമാന കമ്പനികൾ. നെടുമ്പാശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് പുനരാരംഭിച്ചത്.പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ പുനഃരാരംഭിച്ചത്. ഖത്തർ ആക്രമണത്തെ തുടർന്ന് ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ നിർത്തിയിരുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ ഇൻഡി​ഗോയ്ക്ക് മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇതുകാരണം യാത്രാ സമയം കൂടുമെന്ന് ഇൻഡിഗോ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button