അന്തർദേശീയം

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ വ്യോമാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ വ്യോമാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയ  , പോളണ്ട്, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലെ പൗരൻമാരും അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളും പലസ്തീൻ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.കടൽ വഴി വന്ന 100 ടണ്ണിലധികം മാനുഷിക സഹായം ഇറക്കിയശേഷം ഡീൽ അൽ ബാലഹിലെ വെയർ ഹൗസിൽനിന്ന് തിരിച്ചുപോകുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്.

വേൾഡ് സെൻട്രൽ കിച്ചണിന്റെ ലോഗോ പതിച്ച വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ഇസ്രായേൽ പ്രതിരോധ സേനയുമായി ഏകോപിപ്പിച്ചായിരുന്നു യാത്രയെന്ന് വേൾഡ് സെൻട്രൽ കിച്ചൺ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഈ ദാരുണമായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.  ഗാസയിൽ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അടിയന്തിരമായി അന്വേഷിക്കാൻ ഞങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. വ്യക്തമായും ഉത്തരം നൽകേണ്ട ചോദ്യങ്ങൾ ഇതിലുണ്ടെന്നും ഋഷി സുനക് പറഞ്ഞു. സംഭവം നിഷ്പക്ഷ അന്വേഷണം വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ഇത് വേൾഡ് സെൻട്രൽ കിച്ചണിനെതിരായ ആക്രമണം മാത്രമല്ല, ഭക്ഷണം യുദ്ധയുധമായി ഉപയോഗിക്കുന്ന ഏറ്റവും മോശമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന മാനുഷിക സംഘടനകൾക്ക് നേരെയുള്ള ആക്രമണമാണ്. ഇത് ഒരിക്കലും പൊറുക്കാനവില്ലെന്നും ഡബ്ല്യു.സി.കെയുടെ സി.ഇ.ഒ എറിൻ ഗോറി പറഞ്ഞു.ഏഴ് ഡബ്ല്യു.സി.കെ പ്രവർത്തകരെ ഇസ്രയേൽ കൊലപ്പെടുത്തിയതിൽ താൻ അതീവ ദുഃഖിതനും പരിഭ്രാന്തനുമാണെന്ന് അധിനിവേശ ഫലസ്തീൻ പ്രദേശത്തിന്റെ ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ ജാമി മക്ഗോൾഡ്രിക്ക് പ്രസ്താവനയിൽ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബർ മുതൽ മാർച്ച് 20 വരെ അധിനിവേശ ഫലസ്തീൻ പ്രദേശത്ത് കുറഞ്ഞത് 196 മനുഷ്യസ്നേഹികൾ കൊല്ലപ്പെട്ടു. ഒരു വർഷത്തിനിടെ ഏതെങ്കിലും ഒരു സംഘർഷത്തിൽ രേഖപ്പെടുത്തിയ മരണസംഖ്യയുടെ ഏകദേശം മൂന്നിരട്ടിയാണിത്.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button