ദേശീയം
ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായികൾ അറസ്റ്റിൽ

ചണ്ഡിഗഡ് : ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായികൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് മൂന്ന് വിദേശ നിർമിത പിസ്റ്റളുകളും കണ്ടെടുത്തു. പഞ്ചാബ് ഡിജിപി ഗൗരവ് യാദവാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അറസ്റ്റിലായ ലാൻഡ സംഘാംഗങ്ങളുടെ എണ്ണം 13 ആയി.
15 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. അതിർത്തിയിലൂടെ ആയുധങ്ങളും മയക്കുമരുന്നുകളും കടത്തൽ, കൊള്ള, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ്.