ഗാസയിലേക്ക് സഹായമെത്തിക്കുന്ന കപ്പൽ മാൾട്ടീസ് സമുദ്രാതിർത്തിക്ക് പുറത്ത് ആക്രമിക്കപ്പെട്ടു

ഗാസയിലേക്ക് സഹായമെത്തിക്കുന്ന കപ്പൽ മാൾട്ടീസ് സമുദ്രാതിർത്തിക്ക് പുറത്ത് ആക്രമിക്കപ്പെട്ടു . ഗാസ ഫ്രീഡം ഫ്ലോട്ടില്ല എന്ന കപ്പലിലെ പ്രവർത്തകരാണ് വെള്ളിയാഴ്ച തങ്ങളുടെ കപ്പലിനെ ഡ്രോണുകൾ ആക്രമിച്ചതായി വെളിവാക്കിയത്. 30 അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരുള്ള ബോട്ട് ഗാസയിലേക്ക് പോവുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഫ്രീഡം ഫ്ലോട്ടില്ല സഹായ സന്ദേശം അയച്ചത്. ഡ്രോൺ ആക്രമണം മൂലമുണ്ടായ തീ അണയ്ക്കാൻ കപ്പലിനെ സഹായിക്കുന്നതിന് മാൾട്ടയിലെ സായുധ സേനയുടെ പട്രോളിംഗ് ബോട്ട് അയച്ചിട്ടുണ്ട്. കപ്പലിന്റെ മുൻഭാഗം രണ്ടുതവണ ലക്ഷ്യമിട്ടതായും അതിന്റെ ഫലമായി തീപിടുത്തവും ഹല്ലിൽ വിള്ളലും ഉണ്ടായതായും പറഞ്ഞു.”ഡ്രോൺ ആക്രമണം കപ്പലിന്റെ ജനറേറ്ററിനെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ളതാണ് . അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരുള്ള കപ്പൽ ഇപ്പോൾ മുങ്ങാനുള്ള സാധ്യതയിലാണെന്നും സൈപ്രസ് തങ്ങളുടെ SOS ദുരന്ത സിഗ്നലിന് മറുപടി നൽകിയതായും തീ അണയ്ക്കാൻ AFM ഒരു പട്രോളിംഗ് ബോട്ട് സ്ഥലത്തേക്ക് അയച്ചതായി മാൾട്ട സർക്കാർ വൃത്തം ടൈംസ് ഓഫ് മാൾട്ടയോട് സ്ഥിരീകരിച്ചു. ബോട്ട് മാൾട്ടയുടെ പ്രാദേശിക ജലാതിർത്തിക്ക് 14 നോട്ടിക്കൽ മൈൽ പുറത്താ ണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്രോതസ്സ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.