മാൾട്ടാ വാർത്തകൾ
നാടൂർ സ്‌പൊൻ്റേനിയസ് കാർണിവൽ : പൊലീസ് വാഹന പരിശോധന വ്യാപകമാക്കി

നാടൂർ സ്‌പൊൻ്റേനിയസ് കാർണിവലിന് മുന്നോടിയായി പൊലീസ് വാഹന പരിശോധന വ്യാപകമാക്കി. കാർണിവലിന്റെ വാരാന്ത്യത്തിൽ നടന്ന പരിശോധനയിൽ 37 വാഹനഉടമകൾക്ക് പൊലീസ് പിഴ ശിക്ഷ വിധിച്ചു. എട്ടു പേർക്ക് ക്രിമിനൽ കുറ്റവും അമിതവേകത്തിന് 20 പേർക്ക് പിഴയും ചുമത്തി. വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതൽ പരിശോധനകളുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഗാദിര ബേ ഏരിയയിലും ഗോസോയിലും നടത്തിയ റോഡ് പരിശോധനയ്ക്കിടെ സാധുവായ ലൈസൻസില്ലാതെയോ റോഡിൽ മൊബൈൽ ഫോൺ ഉപയോഗിച്ചോ വിൻഡ്‌സ്‌ക്രീനിൽ ലൈസൻസ് സ്റ്റിക്കർ പതിക്കാതെ കാർ ഓടിച്ചതോ ഡ്രൈവർമാരെയാണ് പൊലീസ് പിടികൂടിയത്. എല്ലാ വർഷവും, നൂറുകണക്കിന് ആളുകളാണ് നാടൂരിലെ കാർണിവൽ ആഘോഷിക്കാൻ ഗോസോയിലേക്ക് കടക്കുന്നത്.