കേരളം
		
	
	
210 മൃതദേഹം തിരിച്ചറിഞ്ഞു ; പട്ടികയിൽ പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ പേരില്ല

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച 210 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഗുജറാത്ത് സർക്കാർ പുറത്തുവിട്ട കണക്കാണിത്. 187 മൃതദേഹം ബന്ധുക്കൾക്ക് കൈമറി. പട്ടികയിൽ പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ പേരില്ല. അറുപതോളം മൃതദേഹമാണ് ഇനി തിരിച്ചറിയാനുള്ളത്. ഡിഎൻഎ പരിശോധന ദുഷ്‌കരമാണെന്നാണ് ഫോറൻസിക് ലാബോറട്ടറി വൃത്തങ്ങൾ പറയുന്നത്. പുർണമായും കത്തിയമർന്ന മൃതദേഹങ്ങളിൽ മാംസ സാന്നിധ്യമില്ലാത്തതും എല്ലുകൾ പൂർണമായി കത്തിയമർന്നതുമാണ് പ്രധാന വെല്ലുവിളി. ബോൺമാരോ ടെസ്റ്റിലൂടെയാണ് സാംപിൾ തിരിച്ചറിയുന്നത്.
				


