അന്തർദേശീയം

ഒന്‍പതാം വര്‍ഷവും ചരിത്ര നേട്ടം; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

അബുദാബി : 2025ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാമത്. 2017 മുതല്‍ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് ഓൺലൈൻ ഡേറ്റ ബേസായ നംബ്യോ അബുദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്.

മുന്‍നിര സുരക്ഷാ പദ്ധതികള്‍, ആസൂത്രണം, സംരംഭങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിലെ എമിറേറ്റിന്റെ ശ്രമങ്ങളാണ് നേട്ടത്തിന് അര്‍ഹമായത്.

2025 ലെ റാങ്കിങ്ങില്‍ 382 ആഗോള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ അബുദാബി, ഏകദേശം ഒരു ദശാബ്ദക്കാലമായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി തുടര്‍ച്ചയായി നേടുന്നു. ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തിയത് നംബ്യോ പട്ടികയില്‍ അബുദാബിക്ക് നേട്ടമായി. പഠിക്കാനും ജോലി ചെയ്യാനും താമസിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലമെന്ന നിലയില്‍ നഗരം ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button