കേരളം
തിരുവനന്തപുരത്ത് ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചെമ്പഴന്തി സ്വദേശി രാഗേഷ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് വിവാഹം കഴിക്കാനിരുന്നതാണ് രാഗേഷ്.
ശ്രീകാര്യത്തു വെച്ച് രാഗേഷ് സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയിരുന്നില്ല. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനിരിക്കെയായിരുന്നു അപകടം. കണിയാപുരത്തു നിന്നും വികാസ് ഭവനിലേക്ക് പോകുകയായിരുന്നു ബസ്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



