അനധികൃത പാർക്കിംഗിന് പിഴ : പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച അഞ്ച് പേർ ഹാംറൂണിൽ അറസ്റ്റിൽ
ഹാംറൂണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത കാറിന് പിഴ നോട്ടീസ് നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. സംഭവത്തില്‍ നാല് പുരുഷന്മാരും സ്ത്രീയും അറസ്റ്റിലായി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന കാറിന് നിയമലംഘന നോട്ടീസ് നല്കിയപ്പോഴാണ് കാറ്ററിങ് സ്ഥാപനത്തില്‍ നിന്നും ആളുകള്‍ ഇറങ്ങി
പോലീസിനെ കൈയ്യേറ്റം ചെയ്തത്. ഇതോടെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയും മറ്റൊരാള്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ സേനാംഗങ്ങള്‍ എത്തിയപ്പോഴാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. 42 വയസ്സുള്ള ഒരു സ്ത്രീയും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട രണ്ടുപേരെ അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു .
സംഭവത്തെ ആഭ്യന്തര മന്ത്രി ബൈറോണ്‍ കാമില്ലേരി അപലപിച്ചു.’ ക്രമസമാധാന സേനകളോടും പരസ്പരം കൂടുതല്‍ ബഹുമാനം നല്‍കേണ്ടതുണ്ട്. കോടതിയുടെ തീരുമാനങ്ങളിലും ഇത് പ്രതിഫലിക്കേണ്ടതുണ്ട്,’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നിയമ കോടതികളില്‍ നിന്ന് ഉചിതമായ ശിക്ഷ പ്രതീക്ഷിക്കുന്നതായും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷകള്‍ക്കായി പോരാട്ടം തുടരുമെന്നും മാള്‍ട്ട പോലീസ് യൂണിയന്‍ പറഞ്ഞു.