28 അനധികൃത താമസക്കാർ റെയ്ഡിൽ പിടിയിൽ, റെയ്‌ഡ് തുടരുമെന്ന് മാൾട്ട പൊലീസ്
മാള്‍ട്ടയില്‍ അനധികൃതമായി താമസിക്കുന്ന 28 പേരെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി ഹാമറൂണിൽ നടത്തിയ പരിശോധനയിലാണ് ഈ അറസ്റ്റ് നടന്നത് . വരും ദിവസങ്ങളിലും ആഴ്ചകളിലും വിവിധ മേഖലകളില്‍ ഏകോപിത തെരച്ചില്‍
തുടരുമെന്ന് പൊലീസ് പ്രസ്താവനയില്‍ പറയുന്നു.ഡിറ്റന്‍ഷന്‍ സര്‍വീസസ് ഏജന്‍സിയിലെ ഉദ്യോഗസ്ഥരും മാള്‍ട്ട ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്റെ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.
ക്രമരഹിതമായ കുടിയേറ്റവും ക്രമരഹിതമായ വാണിജ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.പൊതു ഇടങ്ങള്‍, സര്‍വീസ് ഷോപ്പുകള്‍, പലചരക്ക് കടകള്‍, കൂടാതെ ദ്വീപിലുടനീളം നിരവധി സ്വകാര്യ വസതികളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി പോലീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.സിറിയ, നേപ്പാള്‍, മാലി, ഘാന, നൈജീരിയ,
ബുര്‍ക്കിന ഫാര്‍സോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. അവര്‍ ജനിച്ച രാജ്യത്തിലേക്കോ അവര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഒരു ബദല്‍ രാജ്യത്തിലേക്കോ നാടുകടത്തുന്നത് വരെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ അല്ലെങ്കില്‍ വ്യാപാര നിയമങ്ങളും ചട്ടങ്ങളും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളിലും കടകളില്‍
ലേബര്‍, ടാക്‌സ് അധികാരികള്‍ക്കൊപ്പം പൊലീസും അന്വേഷണം നടത്തും .