ആകാശത്ത് ഉൾക്കാവർഷങ്ങളുടെ നയനമനോഹാരിത, ആകർഷകമായി ദ്വെജ്‌രയിലെ സെന്റ് ലോറൻസിന്റെ കണ്ണീർ
ഉള്‍ക്കാവര്‍ഷങ്ങള്‍ കൊണ്ട് നയനമനോഹര ദൃശ്യം തീര്‍ത്ത സെന്റ് ലോറന്‍സിന്റെ കണ്ണീര്‍ കാണാനെത്തിയത് ആയിരങ്ങള്‍. പെര്‍സീഡ് ഉള്‍ക്കാവര്‍ഷങ്ങള്‍ കൊണ്ട് ആകര്‍ഷകമായ മാള്‍ട്ടയിലെ പ്രതിവര്‍ഷ ജ്യോതിശാസ്ത്ര പരിപാടിയാണ് ആയിരങ്ങളെ ആകര്‍ഷിച്ചത്. ഗോസോയിലെ ദ്വെജ്രയില്‍ മാത്രമായി ഈ അപൂര്‍വ കാഴ്ച്ച വിരുന്ന് ദര്‍ശിക്കാനെത്തിയത് വന്‍ജനാവലിയാണ്. മാള്‍ട്ട അസ്ട്രോണമിക്കല്‍ സൊസൈറ്റി സംഘടിപ്പിച്ച പെര്‍സീഡ് ഉല്‍ക്കാവര്‍ഷങ്ങള്‍ കാണാനുള്ള കഴിഞ്ഞ വര്‍ഷത്തെ നക്ഷത്രനിരീക്ഷണ പരിപാടികള്‍ പ്രകാശ മലിനീകരണം കൊണ്ട് അനാകര്ഷകമായതിന്റെ ക്ഷീണം മറികടക്കുന്നതായി ഇത്തവണത്തെ ജ്യോതിശാസ്ത്ര പരിപാടി.
ഭൗമോപരിതലത്തിലേക്ക് പ്രവേശിക്കുന്ന ഉല്‍ക്കകള്‍ കത്തിപിടിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിച്ചവും ഉള്‍ക്കാചലനവുമാണ് പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. നല്ല ഇരുട്ടുള്ള ഗോസോയിലെ
ദ്വെജ്ര പോലുള്ള ഇടങ്ങളില്‍ ഈ കാഴ്ച കുറേക്കൂടി മികവുള്ളതായി മാറുന്ന പതിവുണ്ട്. അതുകൊണ്ടാണ് പെര്‍സീഡുകളുടെ ഈ തിളക്കം കാണാനായി ആളുകള്‍ ഇങ്ങോട്ടേക്ക് ഒഴുകിയെത്തുന്നത്. സ്വാഭാവിക സംഭവങ്ങള്‍ ആസ്വദിക്കാന്‍ ആളുകള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവാണ് അത്തരം ആവേശകരമായ ജനസാന്നിധ്യമെന്ന്
ഫിസിക്‌സ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സസ് ആന്‍ഡ് അസ്‌ട്രോണമി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസര്‍ ജോസഫ് കരുവാന ടൈംസ് ഓഫ് മാള്‍ട്ടയോട് പറഞ്ഞു.
‘ആളുകള്‍ പ്രകൃതി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വാര്‍ഷിക സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ ദ്വീപുകളിലെ ഏറ്റവും മികച്ച ഇരുണ്ട സ്ഥലത്ത് പ്രത്യേക ഗ്രൂപ്പുകളായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വലുപ്പം ഇതിലുള്ള പൊതുജനങ്ങളുടെ താല്‍പ്പര്യത്തിന്റെയും ആകര്‍ഷണീയതയുടെയും തെളിവായിരുന്നു കരുവാന പറഞ്ഞു. Miഴra l-Ferവa, Rabat, Daniel Cassar Alpert, പ്രദേശങ്ങളിലും പെര്‍സൈഡുകള്‍ കാണുന്നതിനായി ജനക്കൂട്ടം എത്തിയിരുന്നു.