മാൾട്ടാ വാർത്തകൾ

മൂന്നാം രാജ്യ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നിഷേധിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മാൾട്ട ജനറൽ വർക്കേഴ്സ് യൂണിയൻ

മൂന്നാം രാജ്യ പൗരന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മാള്‍ട്ട ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍. മോശം തൊഴില്‍ സാഹചര്യങ്ങളിലും കുറഞ്ഞ കൂലി വ്യവസ്ഥയിലും തൊഴിലെടുക്കാതെ ഇരിക്കാന്‍ തൊഴിലാളികള്‍ക്ക് ഇത്തരം നടപടികള്‍ സഹായകമാകുമെന്നാണ് GWU വ്യക്തമാക്കുന്നത്.

‘ തൊഴില്‍ വിപണിയില്‍ വേണ്ടത്ര ആളില്ലെങ്കില്‍ മാത്രമേ മൂന്നാം രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരാവൂവെന്നാണ് GWU നിലപാട് . അല്ലാത്തപക്ഷം അവര്‍ ചൂഷണത്തിന് വിധേയരാകാന്‍ സാധ്യതയുണ്ട്. ഈ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ നയത്തെ GWU പിന്തുണയ്ക്കുന്നു, കമ്പനികള്‍ അവകാശപ്പെടുന്നതുപോലെ ഈ തീരുമാനം അവരെ ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല,GWU സെക്രട്ടറി ജനറല്‍ ജോസെഫ് ബുഗേജ പ്രസ്താവനയില്‍ പറഞ്ഞു. GWUനോട് സംസാരിച്ച ടാക്‌സി ഡ്രൈവര്‍മാരും ഫുഡ് കൊറിയര്‍മാരും അവരുടെ തൊഴില്‍ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് അവരുടെ കുറഞ്ഞ വേതനത്തിലും സംരക്ഷണ വസ്ത്രങ്ങള്‍ക്കുള്ള ചിലവുകളിലും ഭക്ഷണം വിതരണത്തിനുള്ള മോട്ടോര്‍ സൈക്കിളുകളുടെ വാടകയിലും അതൃപ്തിയുണ്ടെന്ന് സ്ഥിരീകരിച്ചതായി ബുഗേജ പറഞ്ഞു. ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ തൊഴിലാളികളുടെ ആവശ്യം കുറയ്ക്കാനും GWU സ്വകാര്യ തൊഴിലുടമകളോട് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതുക്കലുകളും പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കായുള്ള അപേക്ഷകളും നിരസിച്ചപ്പോള്‍
ഡ്രൈവര്‍മാരില്‍ അഞ്ചിലൊന്ന് നഷ്ടപ്പെട്ടതാണ് തങ്ങളുടെ ക്യാബ് നിരക്ക് ‘സ്വയം’ വര്‍ദ്ധിക്കാനിടയാക്കിയെന്ന ബോള്‍ട്ടിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു GWU .

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button