സ്പോർട്സ്

ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ

പാരിസ്​: ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിൻറണിൽ ചരിത്രമെഴുതി ഇന്ത്യയുടെ ലക്ഷ്യ സെൻ. ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിൻറണിൽ സെമിയിലെത്തുന്ന​ ആദ്യ ഇന്ത്യൻ താരമായി ലക്ഷ്യ സെൻ മാറി. തീപാറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ്​ തായ്​​പേയിയുടെ ചൗ ടിയൻ ചെന്നിനെ മലർത്തിയടിച്ചാണ്​​​ ലക്ഷ്യ​ സെൻ സെമിയിലേക്ക്​ കടന്നത്​.

ഇഞ്ചോടിഞ്ച്​ പോരിൽ ആദ്യ സെറ്റ്​ 19-21ന്​ കൈവിട്ട ശേഷമാണ്​ ലക്ഷ്യ പൊരുതിക്കയറിയത്​. രണ്ടാം സെറ്റിൽ 21-15നും മൂന്നാം സെറ്റിൽ 21-12നും വീറുറ്റ വിജയം നേടിയാണ്​ ലക്ഷ്യ ചരി​ത്രം കുറിച്ചത്​. വനിത ബാഡ്​മിൻറണിൽ പി.വി സിന്ധുവും സൈന നെഹ്​ വാളും മെഡൽ നേടിയിട്ടുണ്ടെങ്കിലും പുരുഷ ബാഡ്​മിൻറണിൽ ഇന്ത്യക്കത്​ കിട്ടാക്കനിയാണ്​.

നേരത്തേ ​​ ഹോക്കിയിൽ കരുത്തരായ ആസ്​ട്രേലിയയെ ഇന്ത്യ മലർത്തിയടിച്ചിരുന്നു. നേ​രത്തേ ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യൻ സംഘം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസീസിനെ 3-2നാണ്​ തോൽപ്പിച്ചത്​​. വിജയത്തോടെ ബെൽജിയത്തിന്​ പിന്നിൽ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി. 1972ന്​ ശേഷം ഒളിമ്പിക്​സ്​ ഹോക്കിയിൽ ഇന്ത്യ ഓസീസിനെ തോൽപ്പിക്കുന്നത്​ ഇതാദ്യമാണ്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button