സ്പോർട്സ്
ഒളിമ്പിക്സ് ബാഡ്മിന്റൺ : സിന്ധുവും പ്രണോയിയും പുറത്ത് , ലക്ഷ്യ ക്വാർട്ടറിൽ
പാരിസ് : ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമായുള്ള ബാഡ്മിന്റൺ താരം പി വി സിന്ധു പുറത്തായി. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചെെനയുടെ ഹീ ബിങ് ജിയാവോ 21–19, 21–14ന് ജയിച്ചുകയറി. സിന്ധു ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും റിയോവിൽ വെള്ളിയും നേടിയിരുന്നു. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ബാഡ്‌മിന്റൺ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ യുവതാരം ലക്ഷ്യ സെന്നിന് ജയം. മലയാളിതാരം എച്ച് എസ് പ്രണോയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയ ലക്ഷ്യ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സ്‌കോർ: 21-12, 21-6. പുരുഷ ഡബിൾസിൽ മെഡൽപ്രതീക്ഷയോടെ മുന്നേറിയ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ തോറ്റ് പുറത്തായി.