ടെലികോം കമ്പനിയായ മെലിറ്റ ബ്രോഡ്‌ബാൻഡ് കണക്ഷൻ്റെ നിരക്ക് ഉയർത്തുന്നു
ടെലികോം കമ്പനിയായ മെലിറ്റ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ നിരക്ക് ഉയര്‍ത്തുന്നു. അടുത്ത മാസം മുതല്‍ക്കാകും പുതിയ നിരക്ക് പ്രാബല്യത്തില്‍
വരിക. സെപ്റ്റംബര്‍ മുതല്‍ പ്രതിമാസ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് താരിഫ് € 3.50 വരെ ഉയരുമെന്നും അവരുടെ നിലവിലുള്ള വില പ്ലാനുകള്‍ ഇനി ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
‘ഫ്‌ലെക്‌സി ബണ്ടില്‍’ പാക്കേജുകള്‍ക്ക് പ്രതിമാസം € 3.50 വരെയും ‘ടെലിഫോണി ഫിക്‌സഡ് അണ്‍ലിമിറ്റഡ് ബണ്ടില്‍’ താരിഫുകള്‍ക്ക് € 3 വരെയും വില ഉയരും. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള വില പ്ലാനുകളില്‍ തുടരാനുള്ള ഓപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടില്ല. മറ്റ് പ്രൈസ് പ്ലാനുകളേയും വില വര്‍ദ്ധനവ് ബാധിച്ചിട്ടുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.നിലവില്‍ 150, 300, 500 എംബിപിഎസ് കണക്ഷനുള്ള ഉപഭോക്താക്കള്‍ 500 അല്ലെങ്കില്‍ 750 എംപിബിഎസ് വേഗതയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് മെലിറ്റ പറഞ്ഞു, വിലകള്‍ 1.50 യൂറോ മുതല്‍ 3.50 യൂറോ വരെ ഉയരും. ‘പുതിയ പാക്കേജുകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കാത്ത ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പിഴയില്ലാതെ കണക്ഷന്‍ ഒഴിവാക്കാനാകുമെന്ന് കമ്പനി അറിയിച്ചു..’