മാൾട്ടാ വാർത്തകൾ

മൂന്നാംരാജ്യക്കാർക്ക് വർക്ക് പെർമിറ്റ് നിഷേധിക്കുന്നതിന്റെ മറവിൽ ഓൺലൈൻ ടാക്‌സികൾ യാത്രക്കൂലി വർധിപ്പിക്കുന്നു

മൂന്നാംരാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നതിന്റെ മറവില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ യാത്രക്കൂലി വര്‍ധിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയമായ റൈഡ്‌ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബോള്‍ട്ടിന്റെ ആപ്പില്‍ നിലവിലുള്ള യാത്രാക്കൂലിയേക്കാള്‍ അധിക കൂലിയും കൂടുതല്‍ കാത്തിരിപ്പ് സമയവുമാണ് കാട്ടുന്നത്. ക്യാബുകളുടെ വില വര്‍ധിച്ചതായി റൈഡ്‌ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോം
ബോള്‍ട്ട് സ്ഥിരീകരിച്ചു. ക്യാബ് ഡ്രൈവര്‍മാരായും ഫുഡ് ഡെലിവറി കൊറിയര്‍മാരായും ജോലി ചെയ്യാന്‍ അപേക്ഷിച്ച നൂറുകണക്കിന് ആളുകളുടെ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ ഐഡന്റിന്റി നിരസിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം വരുന്നത്.

ഡ്രൈവര്‍മാരുടെ കുറവും ഉയര്‍ന്ന ഡിമാന്‍ഡും ‘കൂടുതല്‍ യാത്രാക്കൂലിക്കും കൂടുതല്‍ കാത്തിരിപ്പ് സമയത്തിനും’ ഇടയാക്കിയതായി കമ്പനിയുടെ വക്താവ് പറഞ്ഞു. ബുധനാഴ്ച മ്രിയേലില്‍ നിന്ന് മാര്‍സയിലേക്കുള്ള ഒരു ക്യാബ് റൈഡിന് പ്ലാറ്റ്‌ഫോമില്‍ നിന്ന് 15.50 യൂറോ വരെ ക്വോട്ട് ചെയ്യുന്നുണ്ടെന്ന് യാത്രക്കാരനായ ജെയിംസ് വെല്ല ക്ലാര്‍ക്ക് പറഞ്ഞു. വേനല്‍ക്കാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍
നില്‍ക്കുമ്പോള്‍ ക്യാബ് ഡ്രൈവര്‍മാരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കം യാത്രക്കാര്‍ക്ക് തിരിച്ചടി സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ
വിലയിരുത്തല്‍. Msidaല്‍ നിന്ന് Vallettaലേക്കുള്ള യാത്രയ്ക്ക് സാധാരണ വിലയുടെ ‘ഏകദേശം ഇരട്ടി’ നല്‍കേണ്ടി വന്നതായി Msida കൗണ്‍സിലര്‍ ക്രിസ്റ്റിന്‍ അമൈറ പറഞ്ഞു,ബിര്‍കിര്‍കരയില്‍ നിന്ന് Sliemaലേക്കുള്ള യാത്രയ്ക്കായി ബോള്‍ട്ടിന്റെ
എതിരാളി പ്ലാറ്റ്‌ഫോമായ eCabsല്‍ താന്‍ 50 യൂറോയില്‍ കൂടുതല്‍ വാങ്ങിയെന്നു എഴുത്തുകാരന്‍ Iggy Fenech പറഞ്ഞു.തിരക്കുള്ള സമയങ്ങളില്‍ ഡ്രൈവര്‍മാരെ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തിരക്കേറിയ സമയങ്ങളില്‍ ക്യാബ് കമ്പനി വാങ്ങുന്ന ഉയര്‍ന്ന ടാക്‌സിക്കൂലിയായ സര്‍ജ് വിലയേക്കാള്‍ ഏറെയാണ് ഈ തുക.വിപണി ‘സാച്ചുറേഷനില്‍’ എത്തിയതിനാല്‍ ക്യാബ് ഡ്രൈവിംഗ്, ഫുഡ് കൊറിയര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവയ്ക്കായി മൂന്നാം രാജ്യക്കാര്‍ നല്‍കിയ പുതിയ അപേക്ഷകള്‍ നിരസിച്ചത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button