മാൾട്ടയിലെ പടിഞ്ഞാറൻ ജില്ലകളിൽ തൊഴിലെടുക്കുന്നവർ ഭാഗ്യവാന്മാർ, ശരാശരി ശമ്പള നിരക്ക് പുറത്തുവിട്ട് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് രേഖകൾ
മാള്‍ട്ടയില്‍ ശരാശരി ശമ്പളം കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 1800 യൂറോ വര്‍ധിച്ചതായി നാഷണല്‍ സ്റ്റാസ്റ്റിസ്റ്റിക്‌സ് രേഖകള്‍. 2022 ഓടെ മാള്‍ട്ടയിലെ ശരാശരി ശമ്പളം നികുതിക്ക് മുന്‍പേ €20,989 എന്ന തോതിലേക്ക് എത്തിയിട്ടുണ്ട്. 2017ല്‍ ഈ കണക്ക് €18,207 ആയിരുന്നു. 22,096 യൂറോ ശരാശരി വേതനം വാങ്ങുന്ന പുരുഷന്മാര്‍ക്ക് എട്ടുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ 2400 യൂറോ ശമ്പള വര്‍ധവ് ലഭിച്ചപ്പോള്‍ 2017 കാലഘട്ടത്തില്‍ 16000 യൂറോ ശമ്പളംവാങ്ങിയിരുന്ന സ്ത്രീകള്‍ 2022 ല്‍ 19605 യൂറോ എന്ന നിരക്കിലേക്ക് ശരാശരി ശമ്പളം ഉയര്‍ത്തി.
മാള്‍ട്ടയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്നത് റാബത്ത്, സിക്വി, Ħaż-Żebbuġ എന്നി മേഖലകളിലെ പുരുഷന്മാരാണ്. മാള്‍ട്ടയുടെ പടിഞ്ഞാറന്‍ ജില്ലയില്‍ നിന്നുള്ള (റാബത്ത്, സിക്വി, Ħaż-Żebbuġ) പട്ടണങ്ങളില്‍ 25,000 യൂറോയില്‍ താഴെ വരുമാനമുള്ളവരാണ് അധികവും. മാള്‍ട്ടയുടെ വടക്കന്‍ പട്ടണങ്ങളില്‍ താമസിക്കുന്ന പുരുഷന്മാര്‍ (മെല്ലിക, മോസ്റ്റ, നക്സാര്‍, മറ്റുള്ളവ) 2020-ല്‍ വാങ്ങിയിരുന്ന 20,000 യൂറോയുടെ സ്ഥാനത്ത് നിന്നും ശരാശരി ശമ്പളം ഏകദേശം 24,000 യൂറോയിലേക്ക് ഉയര്‍ത്തി. രാജ്യത്തെ അവരെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള രണ്ടാമത്തെ മേഖലയാണ് ഇവ .
ഗോസോ, മാള്‍ട്ടയുടെ തെക്കന്‍ പട്ടണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലെ ആളുകളുടെ ശമ്പളവും വര്‍ധിച്ചു.മാള്‍ട്ടയുടെ വടക്കന്‍ തുറമുഖ പട്ടണങ്ങളിലെ
വേതനത്തില്‍ നേരിയ വര്‍ദ്ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. Sliema, Gżira , Msida എന്നീ പട്ടണങ്ങള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത്, സമീപ വര്‍ഷങ്ങളില്‍ വിദേശ തൊഴിലാളികളുടെ
വലിയൊരു ഒഴുക്ക് ഉണ്ടായിരുന്നു, ഇത് ശമ്പളം കുറയുന്നതിന് കാരണമായിട്ടുണ്ടാകാം എന്നാണു വിലയിരുത്തല്‍. 2016 മുതല്‍ വേതനം 26% വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 6% മാത്രമാണ് വളര്‍ച്ചയുടെ തോതെന്ന് ടൈംസ് ഓഫ് മാള്‍ട്ടയുടെ സമീപകാല റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. അതേസമയം ഉയര്‍ന്നതും താഴ്ന്നതുമായ വരുമാനക്കാര്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.