ഉഷ്ണ തരംഗത്തിനിടയിലെ പവർകട്ട് നേരിടാൻ 14 ഡീസൽ പവർ ജനറേറ്ററുകൾ സ്ഥാപിച്ച് എനിമാൾട്ട
ഉഷ്ണ തരംഗത്തിനിടയിലെ പവര്‍കട്ട് നേരിടാന്‍ എനിമാള്‍ട്ട മാള്‍ട്ടയിലെ വിവിധ പ്രദേശങ്ങളില്‍ 14 ഡീസല്‍ പവര്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചു. ജനറേറ്ററുകളില്‍ അഞ്ചെണ്ണം എനിമാള്‍ട്ടയുടെ ഉടമസ്ഥതയിലുള്ളതാണ്. മറ്റ് ഒമ്പതെണ്ണം കരാറില്‍ എടുത്തതാണെന്നും എനി മാള്‍ട്ട എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റയാന്‍ ഫാവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടെന്‍ഡര്‍ നല്‍കിയതിന് ശേഷം കൂടുതല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ യൂണിറ്റുകള്‍ സ്റ്റാന്‍ഡ്‌ബൈയിലായിരിക്കും, ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കും. താപനിലയിലെ വര്‍ദ്ധനവ് മൂലം വൈദ്യുതി വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍
നിലനില്‍ക്കുന്നതിനാല്‍, പടിഞ്ഞാറന്‍ ഗോസോയിലും സ്ലീമ ഗോറയിലെയും സെന്റ് ജൂലിയന്‍സിലെയും ചില പ്രദേശങ്ങളില്‍, വെള്ളിയും ശനിയാഴ്ചയും ഇടയില്‍ ശരാശരി 5,000 ഉപഭോക്താക്കള്‍ക്ക് ആണ് വൈദ്യുതി ലഭ്യമല്ലാതായത്.
കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ താപനില കുതിച്ചുയര്‍ന്നതിനാല്‍, എനിമാള്‍ട്ട 25 മെഗാവാട്ടിനും 30 മെഗാവാട്ടിനും ഇടയില്‍ ലോഡില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2023ലെ വേനല്‍ക്കാലത്ത് മാള്‍ട്ടയ്ക്ക് ചുറ്റുമുള്ള നിരവധി പ്രദേശങ്ങളെ ബാധിച്ച പവര്‍ കട്ടുകള്‍ക്ക് ശേഷം, ഡിംഗ്ലി, റബാത്ത്, നക്‌സാര്‍, മോസ്റ്റ, കോട്ടോനെറ, ഷൂറിക്, കിര്‍കോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പ്രദേശങ്ങളിലെ
വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എനിമാള്‍ട്ട പരിഹരിച്ചുവെന്ന് മിറിയം ദല്ലി പറഞ്ഞു.
ബുജിബ്ബ, സെന്റ് പോള്‍സ് ബേ, കവ്‌റ, സെന്റ് ജൂലിയന്‍സ്, സ്ലീമ, ഗോറ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ ബിര്‍ക്കിര്‍ക്കരയും അട്ടാര്‍ഡും കൂടുതല്‍ നിക്ഷേപം ആവശ്യമുള്ള മേഖലകളായി എനിമാള്‍ട്ടയുടെ ആസൂത്രണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി .