യൂറോപ്യൻ യൂണിയൻ വാർത്തകൾസ്പോർട്സ്

യൂ​റോ​ക​പ്പ് കീ​രി​ടം ചൂടി സ്‌​പെ​യിൻ

ബെ​ര്‍​ലി​ൻ : യു​വേ​ഫ യൂ​റോ​ക​പ്പ് കീ​രി​ടം ചൂടി സ്‌​പെ​യിൻ. ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് വീ​ഴ്ത്തിയാണ് സ്പെയിൻ യൂറോ കപ്പിൽ നാലാം കിരീടമുയർത്തിയത്. നി​ക്കോ വി​ല്ല്യം​സും മി​കേ​ല്‍ ഒ​യ​ര്‍​സ​വലും ആ​ണ് സ്‌​പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ഇം​ഗ്ല​ണ്ടി​നാ​യി കോൾ പാ​ല്‍​മ​ര്‍ ഗോ​ള്‍ നേ​ടി. തു​ട​ക്കം മു​ത​ല്‍ തന്നെ സ്‌​പെ​യി​ന്‍ ആണ് ക​ളം നി​റ​ഞ്ഞ് ക​ളി​ച്ച​ത്.

നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീം കൂടിയാണ് സ്പെയിൻ. ഒരു ​ഗോൾ പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ സ്പെയിൻ ​ഗോൾ കണ്ടെത്തി. 47-ാം മി​നി​റ്റി​ല്‍ നി​ക്കോ വി​ല്ല്യം​സാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. സ്പെയിൻ മുന്നിലെത്തിയ ശേഷമാണ് ഇംഗ്ലണ്ടിന് ആവേശമുണർന്നത്. പലവട്ടം സ്പാനിഷ് ​ഗോൾ മുഖത്തേക്ക് അവർ ഇരച്ചെത്തി.

മത്സരത്തിന്റെ 73-ാം മിനിറ്റിൽ കോൾ പാൽമർ ഇം​ഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. വി​ജ​യ​ത്തി​നാ​യി ഇ​രു​ടീ​മു​ക​ളും കൗണ്ടർ ആക്രമണമായിരുന്നു നടത്തിയത്. പ​ന്ത് ഇ​രു ഗോ​ള്‍​മു​ഖ​ത്തേ​ക്കും ക​യ​റി​യി​റ​ങ്ങി. ഒ​ടു​വി​ല്‍ 86-ാം മി​നി​റ്റി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​യെ​ഴു​തി​യ ഗോ​ളെ​ത്തി. സ്പാ​നി​ഷ് താ​രം മി​കേ​ല്‍ ഒ​യ​ര്‍​സ​വ​ലി​ന്‍റെ ഷോ​ട്ട് ഇം​ഗ്ലീ​ഷ് ഗോ​ള്‍​ കീ​പ്പ​ര്‍ ജോർദാൻ പി​ക്‌​ഫോ​ര്‍​ഡി​നെ മറികടന്ന് ലക്ഷ്യത്തിലെത്തി.

മ​റു​പ​ടി ഗോ​ളി​നാ​യി വീ​ണ്ടും ശ്ര​മി​ച്ച ഇം​ഗ്ല​ണ്ടി​ന് അ​ത് നേ​ടാ​നാ​യി​ല്ല. എല്ലാ മത്സരങ്ങളും വിജയിച്ചാണ് സ്‌പെയിന്‍ ചാമ്പ്യന്‍മാരായത്. ഫ്രാന്‍സ്, ജര്‍മ്മനി, ക്രൊയേഷ്യ എന്നീ വമ്പന്‍മാരെല്ലാം സ്പാനിഷ് പടയോട്ടത്തില്‍ വീണു. 1964, 2008, 2012 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് സ്പെയിൻ ഇതിന് മുൻപ് യൂറോ കപ്പ് വിജയിച്ചത്. സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യൻ ആയതിന് പിന്നാലെ യൂറോകപ്പിൽ കൂടി മുത്തമിട്ടതോടെ സ്പെയിന് ഇരട്ടി മധുരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button