കോപ്പ അമേരിക്ക : കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍
ന്യൂജഴ്സി : കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. സെമിഫൈനില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി അല്‍വാരസും മെസിയും ഗോളുകള്‍ നേടി. കൊളംബിയ- യുറുഗ്വേ സെമി വിജയികളാണ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുക.
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന വീണ്ടും കോപ്പ അമേരിക്കയില്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. 23-ാം മിനിറ്റിലാണ് അല്‍വാരസ് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 51-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. ഈ കോപ്പ അമേരിക്കയിലെ മെസിയുടെ ആദ്യ ഗോളാണിത്.
ഡി പോളിന്റെ പാസില്‍ നിന്നാണ് അല്‍വാരസ് ആദ്യ ഗോള്‍ നേടിയത്. ബോക്സില്‍ വച്ച് കാനഡ പ്രതിരോധ നിര തട്ടിയകറ്റാന്‍ പരാജയപ്പെട്ട പന്തില്‍ നിന്നാണ് മെസി ഗോള്‍ നേടിയത്. മത്സരത്തില്‍ ഗോള്‍ ലക്ഷ്യമാക്കി മൂന്ന് തവണയാണ് അര്‍ജന്റീന പോസ്റ്റിലേക്ക് പന്ത് തൊടുത്തത്. മത്സരത്തില്‍ ഉടനീളം അര്‍ജന്റീനയ്ക്കായിരുന്നു ആധിപത്യം. 51 ശതമാനവും പന്ത് കൈവശം വച്ചിരുന്നത് അര്‍ജന്റീനയായിരുന്നു.