മാൾട്ട ഡിറ്റെൻഷൻ സെന്ററുകളിൽ ഉള്ളത് 140 തടവുകാർ, ഇതിൽ പകുതിയും ബംഗ്ളാദേശികൾ
മാള്‍ട്ടയിലെ ഡിറ്റെന്‍ഷന്‍ സെന്ററിലുള്ളത് 140 തടവുകാരെന്ന് സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഇന്നലെ വെച്ച കണക്കുകളിലാണ് ഈ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിവാക്കിയത്. തടങ്കലില്‍ കഴിയുന്നതില്‍ ഭൂരിപക്ഷവും ബംഗ്ളാദേശികളാണ്-61 പേര്. 23 പാകിസ്ഥാന് പൗരന്മാരുമുണ്ട്. ഇന്ത്യയിൽ നിന്നുള്ള രണ്ടുപേരാണ് പട്ടികയിൽ ഉള്ളത്.
10 ഘാന പൗരന്മാരും തടങ്കലില്‍ ഉണ്ടെന്ന് നാഷണലിസ്റ്റ് എംപി ഡാരന്‍ കാരബോട്ടിന്റെ പാര്‍ലമെന്ററി ചോദ്യത്തിനുള്ള മറുപടിയില്‍ ആഭ്യന്തര മന്ത്രി ബൈറോണ്‍ കാമില്ലേരി പറഞ്ഞു. ഗാംബിയ, സിറിയ, സൊമാലിയ, നൈജീരിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരും തടങ്കല്‍ പാളയങ്ങളില്‍ ഉണ്ട്. 2024 ജൂലൈ 2 വരെയുള്ള ഡാറ്റയാണിത്. പ്രായം, ലിംഗഭേദം, എത്ര കാലമായി അവരെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നു തുടങ്ങിയ മറ്റ് വിവരങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 2023 ല്‍ 1,705 ആളുകളാണ് ഡിറ്റെന്‍ഷന്‍ സെന്ററില്‍ ഉണ്ടായിരുന്നത്.