കനത്ത കാറ്റ് : ഗ്രാൻഡ് ഹാർബറിൽ അടുക്കേണ്ട ക്രൂയിസ് കപ്പൽ പലെർമോയിലേക്ക് തിരിച്ചുവിട്ടു
കനത്ത കാറ്റുമൂലം മാള്‍ട്ടാ തുറമുഖത്ത് അടുക്കേണ്ട കപ്പല്‍ പലെര്മോയിലേക്ക് തിരിച്ചുവിട്ടു. എംഎസ്സി വേള്‍ഡ് യൂറോപ്പ എന്ന ക്രൂയിസ് കപ്പലിനാണ് ഗ്രാന്‍ഡ് ഹാര്‍ബര്‍ ഒഴിവാക്കി ഇറ്റാലിയന്‍ തുറമുഖത്തേക്ക് പോകേണ്ടി വന്നത്. മാള്‍ട്ടയില്‍ നിന്നും ക്രൂസ് ഷിപ്പില്‍ യാത്ര തുടങ്ങേണ്ടവര്ക്കും മാള്‍ട്ടയില്‍ ഇറങ്ങേണ്ടവര്ക്കുമായി ക്രൂയിസ് കമ്പനി
വിമാന ടിക്കറ്റുകള്‍ നല്കി.
മാള്‍ട്ട കടല്‍ത്തീരത്ത് കനത്ത കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നു. ഇന്നലെ കാറ്റിന്റെ വേഗത ആറിനും ഏഴിനും ഇടയിലായിരുന്നു. ഇന്നായപ്പോഴേക്കും കാറ്റിന്റെ സ്പീഡ് അഞ്ചിനും ആറിനും ഇടയിലേക്ക് കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചയോടെ കുറഞ്ഞ വേഗത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍
കരുതുന്നത്. മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത MSC വേള്‍ഡ് യൂറോപ്പയ്ക്ക് 333.3 മീറ്റര്‍ നീളമുണ്ട് (215,863 ഗ്രോസ് ടണ്‍) ഇത് MSC-യുടെ ഏറ്റവും വലിയ കപ്പലും ലോകത്തിലെ എട്ടാമത്തെ വലിയ ക്രൂയിസ് കപ്പലുമാണ്.