മാൾട്ടാ വാർത്തകൾ

യൂറോപ്പില്‍ കടുത്ത മദ്യപാന ശീലമുള്ളവരുടെ കണക്കില്‍ മാള്‍ട്ടീസ് ജനതയും

മാള്‍ട്ടീസ് ഓരോ ആഴ്ചയും 1.6 കുപ്പി വൈന്‍ അല്ലെങ്കില്‍ 3.1 ലിറ്റര്‍ ബിയര്‍ ഉപയോഗിക്കുന്നു

യൂറോപ്പില്‍ കടുത്ത മദ്യപാന ശീലമുള്ള ജനതകളുടെ പട്ടികയിൽ മാള്‍ട്ടീസ് ജനത മുന്നിലെന്ന് പഠനം. പ്രതിശീര്‍ഷ മദ്യ ഉപഭോഗം, ഇഷ്ടപ്പെട്ട പാനീയങ്ങളുടെ തരം, വ്യാപനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് മാള്‍ട്ടയുടെ മദ്യപാന ശീലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് അന്താരാഷ്ട്ര ഗവേഷക സംഘം അടയാളപ്പടുത്തിയത്. ഫിന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് ഈ കാറ്റഗറിയില്‍ മാള്‍ട്ടക്കൊപ്പമുള്ളത്.

പ്രായപൂര്‍ത്തിയായ യൂറോപ്യന്‍ ജനസംഖ്യയുടെ 80.9% മദ്യം കഴിക്കുന്നവരാണ് . കൂടാതെ, സാധാരണ ജനസംഖ്യയിലും (44.1%) നിലവിലുള്ള
മദ്യപാനികള്‍ക്കിടയിലും (53.8%) കനത്ത എപ്പിസോഡിക് മദ്യപാനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് യൂറോപ്പില്‍ ഉള്ളത്. 19 വര്‍ഷത്തെ ഈ മദ്യപാന രീതികളുടെ സ്ഥിരതയാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന്. എല്ലാ
അളവുകോലുകളിലും രാജ്യങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗവും ഒരേ ക്ലസ്റ്ററില്‍ തുടര്‍ന്നുവെന്നതാണ് ശ്രദ്ധേയമായ ഒന്ന്.

ആറ് പ്രധാന മദ്യപാന രീതികളായാണ് യൂറോപ്പിനെ തരംതിരിച്ചിട്ടുള്ളത്.

വൈന്‍ കുടിക്കുന്ന രാജ്യങ്ങള്‍: ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍ . ഈ രാജ്യങ്ങള്‍ പ്രാഥമികമായി വൈന്‍ ഉപയോഗിക്കുന്നു, മൊത്തത്തിലുള്ള മദ്യ ഉപഭോഗം ഏറ്റവും കുറവാണ്.

ഉയര്‍ന്ന അളവില്‍ ബിയറും കുറഞ്ഞ സ്പിരിറ്റും ഉപയോഗിക്കുന്ന മധ്യപടിഞ്ഞാറന്‍ യൂറോപ്പിലെ രാജ്യങ്ങള്‍: ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സ്ലോവേനിയ, സ്‌പെയിന്‍ .ഈ രാജ്യങ്ങള്‍ ഉയര്‍ന്ന ബിയര്‍ ഉപഭോഗത്തെ അനുകൂലിക്കുന്നു, കുറഞ്ഞ സ്പിരിറ്റ് കഴിക്കുന്നു, വിനോദസഞ്ചാരികളുടെമദ്യപാന തോത് ഉയര്‍ന്നതാണ്.

മദ്യപാനികള്‍ക്കിടയില്‍ ഉയര്‍ന്ന ബിയര്‍ ഉപഭോഗവും കനത്ത എപ്പിസോഡിക് മദ്യപാനവും: ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ

വീര്യമുള്ള സ്പിരിറ്റുകളും ‘മറ്റ്’ പാനീയങ്ങളും ഉപയോഗിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങള്‍: എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ.

മദ്യപാന ശീലത്തില്‍ നിന്നും ദീര്‍ഘകാലം വിട്ടുനില്‍ക്കാനുള്ള പ്രവണത കാട്ടുന്നവര്‍ : ബള്‍ഗേറിയ, സൈപ്രസ്, ഉക്രെയ്ന്‍.

ഉയര്‍ന്ന അളവിലെ മദ്യപാനവും കനത്ത എപ്പിസോഡിക് മദ്യപാനവും: മാള്‍ട്ട, ഫിന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്

മാള്‍ട്ടീസ് ഓരോ ആഴ്ചയും 1.6 കുപ്പി വൈന്‍ അല്ലെങ്കില്‍ 3.1 ലിറ്റര്‍ ബിയര്‍ ഉപയോഗിക്കുന്നു

2021ല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒഇസിഡി) പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍  മാള്‍ട്ടയില്‍ 15 വയസുമുതല്‍ മദ്പാന ശീലം ആരംഭിക്കുന്നതായി കാണിക്കുന്നുണ്ട്. OECD പഠനമനുസരിച്ച്, മാള്‍ട്ടയിലെ ആളുകള്‍ പ്രതിവര്‍ഷം  ഏകദേശം എട്ട് ലിറ്റര്‍ ശുദ്ധമായ മദ്യം ഉപയോഗിക്കുന്നു, ആഴ്ചയില്‍ മൂന്ന് ലിറ്ററിലധികം ബിയറാണ് പ്രതിശീര്‍ഷ കണക്ക് .

മാള്‍ട്ടീസ് മുതിര്‍ന്നവര്‍ ഓരോ ആഴ്ചയും 1.6 കുപ്പി വൈന്‍ അല്ലെങ്കില്‍ 3.1 ലിറ്റര്‍ ബിയര്‍ കഴിക്കുന്നുണ്ട് . അമിതമായ മദ്യപാനം വളരെ പ്രചാരത്തിലുണ്ട്, 21.9% മുതിര്‍ന്നവരും മാസത്തില്‍ ഒരിക്കലെങ്കിലും മദ്യപിക്കുന്നുണ്ട്.  മദ്യപാനത്തില്‍ ലിംഗപരമായ അസമത്വം വളരെ പ്രധാനമാണ്. മാള്‍ട്ടയിലെ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ നാലിരട്ടി കൂടുതല്‍ കുടിക്കുന്നു, പുരുഷന്മാര്‍ പ്രതിവര്‍ഷം 12.4 ലിറ്റര്‍ ശുദ്ധമായ മദ്യം കഴിക്കുന്നു, സ്ത്രീകളുടേത് 3.6 ലിറ്ററാണ്. കൂടാതെ, മുതിര്‍ന്നവരുടെ ജനസംഖ്യയുടെ  1.6% മദ്യത്തെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യുവാക്കളുടെ മദ്യപാന രീതി ആശങ്കാജനകമാണ്, 15 വയസ്സുള്ള ആണ്‍കുട്ടികളില്‍ 26% പേര്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും മദ്യപിച്ചിട്ടുണ്ട്,
15% പെണ്‍കുട്ടികളെ അപേക്ഷിച്ച്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button