മാൾട്ട ഫ്രീ പോർട്ടിൽ കഞ്ചാവ് വേട്ട, വ്യാവസായിക ഓവനിൽ ഒളിപ്പിച്ച 13 മില്യൺ യൂറോയുടെ കഞ്ചാവ് പിടികൂടി
വ്യാവസായിക ഓവനുകള്ക്കുള്ളില് ഒളിപ്പിച്ച കഞ്ചാവ് ശേഖരം പിടികൂടി. മാള്‍ട്ട ഫ്രീപോര്‍ട്ട് ടെര്‍മിനലിലെ ഒരു കണ്ടെയ്നറില്‍ നിന്നാണ് 13 മില്യണ്‍ യൂറോ വിലമതിക്കുന്ന
കഞ്ചാവ് റെസിന്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയതെന്ന് ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മൊറോക്കോയില്‍ നിന്നും ലിബിയയിലെ ട്രിപ്പോളിയിലേക്ക് പോകുന്നതാണ് കണ്ടെയ്നര്‍.
കണ്ടെയ്നറിലെ ആറ് ഇന്‍ഡക്ഷന്‍ ഓവനുകളുടെ ആദ്യ സ്കാനില്‍ തന്നെ കാര്യമായ പൊരുത്തക്കേടുകള്‍ കാണപ്പെട്ടിരുന്നു. തുടര്‍ന്ന് കൂടുതല്‍ സ്കാനുകള്‍ക്ക് കസ്റ്റംസ്
തീരുമാനിക്കുകയായിരുന്നു. കസ്റ്റംസ് കനൈന്‍ ടീമുകള്‍, പോലീസ് നാര്‍ക്കോട്ടിക് സ്ക്വാഡിലെ ഒരു ടീം, സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇന്‍ഡക്ഷന്‍ ഓവനുകളുടെ ഉള്‍ഭാഗങ്ങളില്‍ നിന്നാണ് 4,300 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.