നീറ്റ് – നെറ്റ് പരീക്ഷാ ക്രമക്കേട് : എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിജി സുബോധ് കുമാറിനെ നീക്കി. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് ചുമതല നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വൻതോതിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇതിന് പിന്നാലെയാണ് എൻടിഎ ഡിജിയെ കേന്ദ്രം നീക്കിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ .രാധാകൃഷ്ണൻ അധ്യക്ഷനായി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്.