അന്തർദേശീയം

തോക്ക്‌ പെർമിറ്റിന്‌ അപേക്ഷിച്ച്‌ 42,000 ഇസ്രയേലി സ്ത്രീകൾ

ജെറുസലേം :   ഒക്‌ടോബർ ഏഴിന്‌ ഹമാസ്‌ നടത്തിയ ആക്രമണത്തിന്‌ ശേഷം സ്വരക്ഷയ്‌ക്കായി 42,000 ഇസ്രയേലി വനിതകൾ തോക്ക്‌ പെർമിറ്റിന്‌ അപേക്ഷിച്ചതായി സുരക്ഷാ മന്ത്രാലയത്തിന്റെ കണക്ക്‌. ഇതിൽ 18,000 അപേക്ഷകൾ അധികൃതർ അംഗീകരിച്ചു. യുദ്ധത്തിന്‌ മുമ്പ്‌ തോക്ക്‌ ഉപയോഗിച്ച സ്‌ത്രീകളെക്കാൾ മൂന്നിരട്ടിയാണിത്‌. നെതന്യാഹു സർക്കാർ ആയുധ നിയമത്തിൽ ഇളവ്‌ വരുത്തിയതോടെയാണ്‌ തോക്കിന്‌ അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയത്‌.

ഇസ്രയേലിലും അധിനിവേശ വെസ്റ്റ്‌ബാങ്കിലും 15,000ത്തിൽ അധികം സ്‌ത്രീകൾ നിലവിൽ തോക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. പതിനായിരത്തോളം പേർ തോക്ക്‌ ഉപയോഗിക്കാനുള്ള പരിശീലനവും നടത്തുന്നുണ്ട്‌. ‘‘ഞാൻ ഒരു തോക്ക്‌ വാങ്ങുന്നതിനെക്കുറിച്ചോ പെർമിറ്റ്‌ എടുക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. എന്നാൽ ഒക്‌ടോബർ ഏഴിന്‌ ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. ഞാൻ എന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാണ്‌ ശ്രമിക്കുന്നത്‌’’– ഇസ്രയേലിലെ പൊളിറ്റിക്കൽ സയൻസ്‌ പ്രൊഫസറായ ലിമോർ ഗോനെൻ എഎഫ്‌പിയോട്‌ പറഞ്ഞു.

 

ഇസ്രയേൽ സുരക്ഷാ മന്ത്രിയായ ബെൻ ഗ്വിറിന് കീഴിൽ തോക്ക് ലൈസൻസ് നേടുന്നതിനുള്ള നടപടികൾക്ക്‌ വേഗംകൂടി. ഹമാസ് ആക്രമണത്തിന് പിന്നാലെ, പ്രതിദിനം നൂറുകണക്കിന് തോക്ക്‌ പെർമിറ്റുകൾ അധികൃതർ അനുവദിക്കുന്നുണ്ടെന്ന്‌ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഹമാസ്‌ ആക്രമണത്തിന്‌ ശേഷം ഗാസയിൽ നെതന്യാഹു സർക്കാർ തുടരുന്ന വംശഹത്യയും ആക്രമണം ലെബനനിലേക്ക്‌ വ്യാപിപിച്ച നടപടിയും ഇസ്രയേൽ ജനതയെ അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളിവിട്ടിട്ടുണ്ട്‌. ഇസ്രയേലിനെതിരായ ആക്രമണം കടുപ്പിക്കുമെന്ന ഹിസ്‌ബുള്ളയുടെ മുന്നറിയിപ്പും പ്രതിസന്ധിയുടെ ആഴംകൂട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button