അന്തർദേശീയം
ബ്രിക്സിൽ അംഗമാകാൻ താൽപ്പര്യമറിയിച്ച് ബൊളീവിയ
സെന്റ് പീറ്റേഴ്സ്ബർഗ് : ഇന്ത്യ, ബ്രസീൽ, റഷ്യ, ചെെന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ബ്രിക്സ് കൂട്ടായ്മയിൽ അംഗമാകാൻ താൽപ്പര്യമറിയിച്ച് ബൊളീവിയൻ പ്രസിഡന്റ് ലൂയിസ് ആർസെ. സെന്റ് പീറ്റേഴ്സ്ബർഗിലെ അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ ഏകാധിപത്യത്തെ ചോദ്യ ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുന്ന ബ്രിക്സ് ബൊളീവിയയുടെ സാമ്പത്തിക–വ്യാവസായിക വികസനത്തിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൊളീവിയയിലെ ലിഥിയം നിക്ഷേപം ലക്ഷ്യമിട്ട് അമേരിക്ക രാജ്യത്തിനുമേൽ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് ബൊളീവിയ ബ്രിക്സിൽ അംഗമാകാൻ താൽപ്പര്യമറിയിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പുതിയ രാജ്യങ്ങൾ ബ്രിക്സിൽ അംഗമാകുന്നത് അനുകൂലിച്ചിരുന്നു.