200 യൂറോക്ക് യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനായി വിസ് എയര്‍ ഒരുങ്ങുന്നു
യൂറോപ്പിനെ ഇന്ത്യയുമായി കുറഞ്ഞ ബജറ്റില്‍ കണക്ട് ചെയ്യുന്ന വിമാന സര്‍വീസുമായി വിസ് എയര്‍. ഹംഗറി ആസ്ഥാനമായുള്ള അള്‍ട്രാ ലോ-കോസ്റ്റ് എയര്‍ലൈന്‍ ഗ്രൂപ്പാണ് വിസ് എയര്‍. വണ്‍ വേ ടിക്കറ്റിന് പരമാവധി 200 യൂറോ ( പരമാവധി 18,000 രൂപ) വരെ മാത്രം ചെലവ് വരുന്ന തരത്തിലാണ് വിസ് എയര്‍ സര്‍വീസുകള്‍ പ്ലാന്‍ ചെയ്യന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ജോസെഫ്. വരാദി പറഞ്ഞു. 100 യൂറോയിലാണ്
ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക. അനുമതികളെല്ലാം ലഭ്യമായാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വിസ് എയര്‍ ഇന്ത്യയിലേക്ക് പറക്കാന്‍ തുടങ്ങുമെന്നാണ് എയര്‍ ലൈനിന്റെ പ്രതീക്ഷ.
യൂറോപ്പിലെ പ്രമുഖ ബജറ്റ് കാരിയറുകളിലൊന്നായ വിസ് എയര്‍ തങ്ങളുടെ ശ്രേണിയില്‍ എയര്‍ബസ് എ 321 എക്‌സ്എല്‍ആര്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്.നിലവില്‍ സര്‍വീസ് നടത്തുന്ന എ 320 ന് നേരിട്ട് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള ശേഷിയില്ല. 8.5 മണിക്കൂര്‍ വരെ നോണ്‍-സ്റ്റോപ്പായി പറക്കാന്‍ കഴിയുന്നഎയര്‍ ബസിലേക്ക് ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഹംഗറി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനാണ് വിസ്എയറിന്റെ നീക്കം. 45 എയര്‍ ബസുകളാണ് വിസ് എയര്‍ വാങ്ങാന്‍ പരിപാടിയിടുന്നത്.
യൂറോപ്പിലെ ബജറ്റ് എയർ ലൈനായി അറിയപ്പെടുന്ന പോയിന്റ്-ടു-പോയിന്റ് കാരിയര്‍, വിസ് എയര്‍ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്നു. 750-ലധികം റൂട്ടുകളിലേക്കാണ് സർവീസ് ഉള്ളത് . കൂടാതെ 50-ലധികം രാജ്യങ്ങളിലെ 190-ലധികം വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും പറക്കുന്നു. ഗ്രൂപ്പിന് നാല് ഓപ്പറേറ്റിംഗ് എയര്‍ലൈനുകള്‍ ഉണ്ട് -ഒന്ന് വീതം ഹംഗറി, മാള്‍ട്ട, യുണൈറ്റഡ് കിംഗ്ഡം, അബുദാബി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും 16 രാജ്യങ്ങളിലായി ആകെ 33 താവളങ്ങളും 200-ലധികം വിമാനങ്ങളുമുണ്ട്.