കേരളം

നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചു

നാല് മലയാളികള്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി : ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യുടെ exams.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലമറിയാം.

ഈ വര്‍ഷം നാല് മലയാളികള്‍ ഉള്‍പ്പെടെ 67 പേര്‍ ഒന്നാം റാങ്ക് നേടി. തൃശൂര്‍ കൊരട്ടി സ്വദേശി ദേവദര്‍ശന്‍ ആര്‍ നായര്‍, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീനന്ദ് ശര്‍മില്‍, കൊല്ലം ആദിച്ചനല്ലൂര്‍ വി ജെ അഭിഷേക്, കോഴിക്കോട് ചേവായൂര്‍ അഭിനവ് സുനില്‍ പ്രസാദ് എന്നിവരാണ് കേരളത്തില്‍ ഒന്നാമതെത്തിയത്.

ഉന്നവിജയം നേടിയ ഉദ്യോഗാര്‍ഥികളില്‍ രാജസ്ഥാനാണ് മുന്നില്‍. രാജസ്ഥാനില്‍ 11 ഉദ്യോഗാര്‍ത്ഥികളാണ് ഒന്നാം റാങ്ക് നേടിയത്. 547036 ആണ്‍കുട്ടികളും 769222 പെണ്‍കുട്ടികളും 10 മൂന്നാം ലിംഗക്കാരും ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയ്ക്ക് യോഗ്യത നേടി. ഈ വര്‍ഷം 2406079 പേര്‍ പരീക്ഷ എഴുതിയതില്‍ 2333297 പേര്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ആകെ 1316268 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

പരീക്ഷയുടെ അന്തിമ ഉത്തരസൂചിക 2024 ജൂണ്‍ 3-ന് ലഭ്യമായിരുന്നു. ഉത്തരസൂചിക പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മെയ് അഞ്ചിനാണ് പരീക്ഷ നടന്നത്. പ്രൊവിഷണല്‍ ഉത്തരസൂചിക മെയ് 29-ന് പുറത്തുവിട്ടിരുന്നു. ഒബ്ജക്ഷന്‍ വിഡോ 2024 ജൂണ്‍ 1-ന് അവസാനിച്ചു.

ഇന്ത്യക്ക് പുറത്തുള്ള 14 നഗരങ്ങള്‍ ഉള്‍പ്പെടെ 557 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി 24 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button