കേരളം

കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനനേട്ടം ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

ന്യൂഡല്‍ഹി : കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ചി​ത്രം കാ​ന്‍ ഫെ​സ്റ്റി​വ​ല്‍ വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഗോള്‍ഡന്‍ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയര്‍ വെള്ളിയാഴ്ച ആയിരുന്നു.22 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. സീ​ന്‍ ബേ​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്ത അ​നോ​റ എ​ന്ന ചി​ത്ര​ത്തി​നാ​ണ് ഇ​ത്ത​വ​ണ​ത്തെ പാം​ദോ​ര്‍ പു​ര​സ്‌​കാ​രം.ഫ്രാ​ന്‍​സി​സ് ഫോ​ര്‍​ഡ് കൊ​പ്പോ​ള​യു​ടെ മെ​ഗാ​ലോ​പോ​ളി​സ്, സീ​ന്‍ ബേ​ക്ക​റു​ടെ അ​നോ​റ, യോ​ര്‍​ഗോ​സ് ലാ​ന്തി​മോ​സി​ന്‍റെ കൈ​ന്‍​ഡ്‌​സ് ഓ​ഫ് ദ​യ, പോ​ള്‍ ഷ്രാ​ഡ​റി​ന്‍റെ ഓ ​കാ​ന​ഡ, മാ​ഗ്‌​ന​സ് വോ​ണ്‍ ഹോ​ണി​ന്‍റെ ദി ​ഗേ​ള്‍ വി​ത്ത് ദ ​നീ​ഡി​ല്‍, പൗ​ലോ സോ​റ​ന്‍റീ​നോ​യു​ടെ പാ​ര്‍​ഥെ​നോ​പ്പ് എ​ന്നി​വ​യും കാ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ മ​ത്സ​രി​ച്ചു.1994 ല്‍ ​ഷാ​ജി എ​ന്‍. ക​രു​ണ്‍ സം​വി​ധാ​നം ചെ​യ്ത ‘സ്വം’ ​ആ​ണ് ഇ​തി​നു മു​ന്നേ ഇ​ന്ത്യ​യി​ല്‍ നി​ന്ന് കാ​ന്‍ ഫെ​സ്റ്റി​വ​ല്‍ മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ യോ​ഗ്യ​ത നേ​ടി​യ ചി​ത്രം.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button