മാൾട്ടാ വാർത്തകൾ
മാറ്റർ ഡെയ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനു മുന്നിൽ ആംബുലൻസ് ഇടിച്ച് നഴ്സിംഗ് സഹായി കൊല്ലപ്പെട്ടു
മാറ്റര്‍ ഡെയ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനു മുന്നിലുണ്ടായ അപകടത്തില്‍ 48 കാരന് മരിച്ചു. ആശുപത്രിയിലെ നഴ്സിംഗ് സഹായിയായി ജോലിചെയ്യുന്ന കോസ്പിക്വയില് നിന്നുള്ള ജോസഫ് ഗ്രെച്ചാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സെന്റ് പോള്‍സ് ബേയില്‍ താമസിക്കുന്ന റൊമാനിയന്‍ സ്വദേശിയായ 54കാരിക്കും പരിക്കുണ്ട്. ഇവരുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. അത്യാഹിത വിഭാഗത്തിന് മുന്നിലൂടെ നടക്കുമ്പോഴാണ് ഇരുവര്‍ക്കും നേരെ ആംബുലന്‍സ് പാഞ്ഞെത്തിയത്. വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ജോസഫ് തല്‍ക്ഷണം മരണപ്പെട്ടു. മജിസ്ട്രേറ്റ് അന്റോയിന്‍ അജിയസ് ബോണിസി അന്വേഷണം നടത്തും. പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.