ദേശീയം

ഇന്ന് അഞ്ചാംഘട്ടം : രാഹുൽഗാന്ധിയുടെയും രാജ്‌നാഥ്‌ സിംഗിന്റെയുമടക്കം 49 മണ്ഡലങ്ങൾ ബൂത്തിൽ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ആറു സംസ്ഥാനങ്ങളിലെയും, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തും. ഏഴു ഘട്ട വോട്ടെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങൾ അഞ്ചാംഘട്ടത്തിലാണ്. കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി (റായ്‌ബറേലി), കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്‌ (ലഖ്‌നൗ), സ്‌മൃതി ഇറാനി (അമേത്തി), പിയൂഷ്‌ ഗോയൽ (മുംബൈ നോർത്ത്‌), നാഷണൽ കോൺഫറൻസ്‌ പ്രസിഡന്റ്‌ ഒമർ അബ്ദുള്ള (ബാരാമുള്ള), ശിവസേന (ഉദ്ധവ്‌) വിഭാഗം നേതാവ്‌ അരവിന്ദ്‌ സാവന്ത്‌ (മുംബൈ സൗത്ത്‌), ലാലു പ്രസാദ്‌ യാദവിന്റെ മകൾ രോഹിണി ആചാര്യ (ശരൺ, ബിഹാർ), ചിരാഗ്‌ പസ്വാൻ (ഹാജിപുർ, ബിഹാർ) എന്നീ പ്രമുഖർ ജനവിധി തേടുന്നു.

ബീഹാർ(5)​, ജാർഖണ്ഡ്(3)​, മഹാരാഷ്ട്ര(13)​, ഒഡിഷ(5)​, ഉത്തർപ്രദേശ്(14)​, പശ്ചിമബംഗാൾ(7)​ എന്നിവയും,​ കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകാശ്‌മീരിലെ ബാരാമുള്ള,​ ലഡാക്കിലെ ലഡാക്ക് മണ്ഡലവുമാണിത് 695 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 94,732 പോളിംഗ് സ്റ്റേഷനുകൾ . 8.95 കോടി വോട്ടർമാർ. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലകളിൽ ശനിയാഴ്ച അധികൃതർ നിരോധനാജ്ഞ ഏർപ്പെടുത്തി. ബാരാമുള്ള, കുപ്‌വാര ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 72 മണിക്കൂർ വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button