400 ബെഡുകളുമായി ഗോസോയിൽ പുതിയ ജനറൽ ആശുപത്രി, മാസ്റ്റർ പ്ലാൻ പുറത്ത്
ഗോസോ ജനറല്‍ ആശുപത്രിയുടെ പുതിയ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ പുറത്തിറക്കി. 400 കിടക്കകളുള്ള ആശുപത്രിയാണ് 153 ദശലക്ഷം യൂറോ ചിലവില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത്. പുതിയ ആശുപത്രിയുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ നിലവിലെ ആശുപത്രി അതേപടി പ്രവര്‍ത്തിക്കും. നിലവിലെ ആശുപത്രി കെട്ടിടവും പൊളിച്ച് മാറ്റി പകരം മറ്റ് പദ്ധതികള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് ആരോഗ്യമന്ത്രി ജോഎറ്റിയെന്‍ അബെല വെളിപ്പെടുത്തി.
ഗവേഷണ കേന്ദ്രം, പുനരധിവാസ കേന്ദ്രം, അനാട്ടമി സെന്റര്‍, ശിശു വികസന വിലയിരുത്തല്‍ യൂണിറ്റ് എന്നിവയും കൂടി ഉള്‍പ്പെടുന്നതാണ് പുതിയ
മാസ്റ്റര്‍പ്ലാന്‍. ഗോസോ ജനറല്‍ ഹോസ്പിറ്റല്‍, അടുത്തകാലം വരെ, സ്റ്റെവാര്‍ഡ് ഹെല്‍ത്ത് കെയറിന്റെ മാനേജ്‌മെന്റിന് കീഴിലായിരുന്നു. ഈ ആശുപത്രിയുടെ
അടക്കമുള്ള നിയന്ത്രണം വൈറ്റല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത്‌കെയറിന് നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് വിവാദമാകുകയും ചെയ്തു. ഈ വിവാദങ്ങള്‍
പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കിയത്. ആശുപത്രി ഇടപാടിനെക്കുറിച്ചുള്ള കോടതിയുടെ വിധിയെത്തുടര്‍ന്ന് ഈ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ എങ്ങനെ പദ്ധതിയിടുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിവാദങ്ങളെയോ തിരഞ്ഞെടുപ്പുകളെയോ നോക്കുന്നില്ല, മറിച്ച് ഭാവിയിലേക്ക് മാത്രമാണെന്ന് സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.