വരുന്ന മൂന്നുദിവസങ്ങളില്‍ മാള്‍ട്ടയില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനം
ഈ മേയ് മാസത്തിലെ കടുത്ത ചൂട് വരുന്ന മൂന്നുദിവസങ്ങളില്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥ പ്രവചനം. വരും ദിവസങ്ങളില്‍ വേനല്‍ക്കാലത്തിന് സമാനമായ ചൂടാകും രാജ്യത്ത് അനുഭവപ്പെടുക എന്നാണ് പ്രവചനം. മേഘാവൃതമായ ആകാശവും മഴയുള്ള കാലാവസ്ഥയും കടന്ന് വ്യാഴാഴ്ച 31 ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
2006 -ല്‍ രേഖപ്പെടുത്തിയ 35.3 എന്ന റെക്കോഡ് താപനിലയിലേക്ക് മാര്‍ച്ചിലെ ചൂട് എത്തില്ല എന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മേയില്‍ മാള്‍ട്ടയില്‍ അനുഭവപ്പെടുന്ന ശരാശരി താപനിലയായ 24.3 നേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാകും ഇനിയുള്ള ദിവസങ്ങളിലെ ചൂട്. കിഴക്കന്‍ മെഡിറ്ററേനിയനിലെ ഉയര്‍ന്ന മര്‍ദ്ദവും അള്‍ജീരിയയിലും ടുണീഷ്യയിലും ഉള്ള ന്യൂനമര്‍ദ്ദം ലിബിയയില്‍ നിന്ന് തെക്കന്‍ പ്രവാഹം സൃഷ്ടിക്കുന്നതിനാലുമാണ് കാലാവസ്ഥ ചൂടുപിടിക്കുന്നത്. എന്നാല്‍ ലിബിയയില്‍ നിന്നുള്ള ഉഷ്ണ തരംഗത്തെ ശനിയാഴ്ചയോടെ കുറയ്ക്കാന്‍ മിതമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഹ്യുമിഡിറ്റി കുറവായതിനാല്‍ അസാധാരണ ചൂട് അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. യുവി സൂചിക വ്യാഴാഴ്ച 8 ആയിരിക്കുമെങ്കിലും വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ UV 9 ആയി വര്‍ദ്ധിക്കും.