അടപ്പ് മാത്രമായി വലിച്ചെറിയാനാകില്ല, ഇനി മാള്‍ട്ടയിലെ ശീതളപാനീയ കുപ്പികളും അടപ്പും പരസ്പരബന്ധിതം
കുപ്പിവെള്ളം പാതികുടിച്ചു കഴിഞ്ഞ് കുപ്പിയുടെ അടപ്പ് തപ്പി നടക്കേണ്ടി വന്ന അനുഭവം ഇനി മാള്‍ട്ടയില്‍ ആവര്‍ത്തിക്കില്ല. കുപ്പിവെള്ള-ശീതളപാനീയ കുപ്പിയുടെ അടപ്പ് പ്ലാസ്റ്റിക് ലിഡുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം മാള്‍ട്ടയിലെ രണ്ടു പ്രധാന ശീതള പാനീയ കമ്പനികളും നടപ്പാക്കിക്കഴിഞ്ഞു. ജനറല്‍ സോഫ്റ്റ് ഡ്രിങ്ക്സും (ജിഎസ്ഡി) ഫാര്സണ്സും നിലവില്‍ വിപണിയില്‍ ഇറക്കുന്ന പാനീയങ്ങളുടെ പാക്കേജിംഗ് ഇത്തരത്തില്‍ പ്ലാസ്റ്റിക് ലിഡുമായി ബന്ധിപ്പിച്ച മൂടിയോടെയാണ്.
ഈ വര്‍ഷം ജൂലൈയില്‍ യൂറോപ്യന്‍ യൂണിയന് നടപ്പാക്കുന്ന തീരുമാനത്തിന് മുന്നോടിയായാണ് മാള്‍ട്ടീസ് കമ്പനികള്‍ ഈ നീക്കം നടത്തിയത്. ഒറ്റത്തവണ ഉപയോഗമുള്ള
പ്ലാസ്റ്റിക് വസ്തുക്കളുടെ വലിച്ചെറിയല്‍ സാധ്യത ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയന് നല്കിയ നിര്‍ദേശങ്ങളില്‍ ഒന്നാണ് ഈ ലിഡില്‍ ബന്ധിതമായ അടപ്പ്.കടല്‍ തീരങ്ങളിലും മറ്റുമായി കുപ്പിയുടെ അടപ്പ് മാത്രമായി വലിച്ചെറിയപ്പെടുന്നത് പരമാവധി ഒഴിവാക്കാനാണ്ഈ നീക്കം. നവംബറില്‍ ക്രിസ്റ്റല്‍ വെള്ളത്തിന്റെ കുപ്പികളിലും കഴിഞ്ഞ മാസം കൊക്കകോള, സ്പ്രൈറ്റ് തുടങ്ങിയ ശീതളപാനീയങ്ങളിലും ഹിംഗഡ് കവറുകള്‍ ഉപയോഗിച്ച് തുടങ്ങിയതായി വിതരണക്കാരായ ജിഎസ്ഡി വ്യക്തമാക്കി. കിന്നിയും പെപ്സി പോലുള്ള അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്ന ഫാര്സണ്സും എല്ലാ പാനീയ ഉല്‍പ്പന്നങ്ങളിലും ടെതര്‍ഡ് ക്യാപ്സ് അവതരിപ്പിച്ചിട്ടുണ്ട്.