മാൾട്ടാ വാർത്തകൾ

ദയാവധം നിയമവിധേയമാക്കണമെന്ന് ടൈംസ് ഓഫ് മാൾട്ട വോട്ടെടുപ്പ്

ദയാവധം നിയമവിധേയമാക്കണമെന്ന് ടൈംസ് ഓഫ് മാള്‍ട്ട വോട്ടെടുപ്പില്‍ ജനങ്ങള്‍. മൂന്നില്‍ രണ്ടുപേരും ദയാവധത്തെ അനുകൂലിക്കുന്നു  എന്നതാണ് സര്‍വേയുടെ ആകെത്തുക. മാരകരോഗമുള്ള മുതിര്‍ന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സഹായത്തോടെ അവരുടെ ഇശ്ചക്കനുസരിച്ച് ദയാവധം നിയമപരമായി അനുവദിക്കണമെന്നാണ് സര്‍വേ വെളിവാക്കുന്നത്.

നടപടിക്രമങ്ങള്‍ നിയമപരമാകണമെന്നാണ് സര്‍വേയിലെ 68 ശതമാനം പേരുടെയും അഭിപ്രായം. 28 ശതമാനം പേര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. 10 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കിടാന്‍ താല്പര്യമില്ലാത്തവരാണ്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ എസ്പ്രിമി  നടത്തിയ വോട്ടെടുപ്പില്‍ ഏപ്രിലില്‍ 600 ആളുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.നിബന്ധനകള്‍ പാലിച്ചാല്‍, 18 വയസ്സിന് മുകളിലുള്ള
മാരകരോഗികള്‍ക്ക് അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ നിയമപരമായി ഡോക്ടരുടെ സഹായം ലഭിക്കുന്നത് അനുകൂലിക്കുന്നുണ്ടോ എന്നായിരുന്നു  ചോദ്യം. 2016-ല്‍ തന്നെ ഈ നടപടിക്രമം നിയമവിധേയമാക്കണമെന്ന് ആക്ടിവിസ്റ്റുകള്‍ പാര്‍ലമെന്റിനോട്
ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുടെ സഹായത്തോടെ മരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വളരെക്കാലമായി മാള്‍ട്ടയുടെ പൊതുമണ്ഡലത്തില്‍ ഉണ്ട്.  അന്ന് നടന്ന സര്‍വേയില്‍ 10 ഡോക്ടര്‍മാരില്‍ ഒമ്പത് പേരും ദയാവധത്തെ എതിര്‍ത്തു. ലേബര്‍ പാര്‍ട്ടി പിന്നീട് 2022 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനമായി ഉള്‍പ്പെടുത്തിയിരുന്നതുമാണ്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button