മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ
വാച്ച് ഒരു മണിക്കൂർ മുൻപോട്ട് ആക്കുവാൻ തയ്യാറായിക്കോളൂ.! മാൾട്ടയിൽ ഇന്ന് അർദ്ധരാത്രി മുതൽ സമയമാറ്റം.
വലേറ്റ : യൂറോപ്പ് ഇന്ന് അർദ്ധരാത്രി മുതൽ വേനൽക്കാല സമയത്തിലേക്കു മാറും.
ഇന്ന് രാത്രി 2 മണിക്ക് സമയം ഒരു മണിക്കൂർ മുന്നോട്ടാവും.
അതായത് നാളെ പുലർച്ചെ മുതൽ ഇന്ത്യയുമായുള്ള സമയ വ്യത്യാസം നാലര മണിക്കൂറിൽ നിന്നും മൂന്നര മണിക്കൂറിലേക്ക് മാറും.
ശൈത്യകാല സമയ ക്രമീകരണം ഈയാഴ്ച മുതൽ അവസാനിക്കുന്നതിലാണ് ഇത്തരം ഒരു മാറ്റം കൊണ്ടുവരുന്നത്. ആയതിനാൽ
നാളെ മുതൽ സൂര്യാസ്തമയം ഇനിയും വൈകും.ഒരുപക്ഷേ യൂറോപ്പിലെ അവസാന സമയമാറ്റം ആകും ഈ വർഷം . ഇത്തരത്തിലുള്ള സമയമാറ്റം അവസാനിക്കുന്നതിനിപ്പിക്കുന്നതിനുള്ള പ്രമേയം യൂറോപ്പ് യൂണിയൻ പാസാക്കിയിട്ടുണ്ട്.