മോസ്‌കോ ഭീകരാക്രമണം : ഒന്നര മിനിറ്റുള്ള ആക്രമണ വീഡിയോ പങ്കുവെച്ച് ഐഎസ്
മോസ്‌കോ ഭീകരാക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെച്ച് ഐ.എസ്. ഒന്നര മിനിട്ടുള്ള വീഡിയോയാണ് ഐഎസ് വാര്‍ത്താ വിഭാഗമായ അമാഖിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ആക്രമണകാരികളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം SITE ഇന്റലിജന്‍സ് ഗ്രൂപ്പും സ്ഥിരീകരിച്ചു.
ക്രോക്കസ് സിറ്റിയിലെ കണ്‍സേര്‍ട്ട് ഹാളിലേക്ക് ആയുധധാരികള്‍ കടന്നെത്തുന്നതും തോക്കും കത്തികളും ഉപയോഗിച്ച് ആളുകളെ ആക്രമിക്കുന്നതും വീഡിയോയിലുണ്ട്.ആക്രമണം നടക്കുമ്പോള്‍ ദയനീയമായി കരയുന്ന വ്യക്തികളെയും അവരുടെ പേടിച്ചിരണ്ട മുഖവുമെല്ലാം വീഡിയോയില്‍ കാണാം. നിരവധി തവണ വെടിയുതിര്‍ക്കുന്നതും ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്നതും തീ പടരാന്‍ ഹാളില്‍ തീ പടരാന്‍ ആരംഭിക്കുന്നതും എല്ലാം വ്യക്തമാണ്. വെള്ളിയാഴ്ച വൈകിട്ട് ഐഎസ് നടത്തിയ ആക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. യൂറോപ്യന്‍ മണ്ണില്‍ ഐഎസ് നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.
ക്രെംലിന്‍ റിപ്പോര്‍ട്ട് പ്രകാരം 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോ സുരക്ഷാ സംവിധാനങ്ങളോ ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നടത്തുന്ന ആര്‍ടി മീഡിയ ഔട്ട്ലെറ്റിന്റെ തലവന്‍ മാര്‍ഗരിറ്റ സിമോണിയന്‍ രണ്ട് കൈവിലങ്ങ് പിടിച്ചവരെ ചോദ്യം ചെയ്യുന്നതിന്റെ
രണ്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു . എന്നാല്‍ ഇതിനു പിന്നില്‍ ആരെന്നു അവരും സ്ഥിരീകരിച്ചിട്ടില്ല.