യുവധാര മാൾട്ടയുടെ സന്നദ്ധ – സാമൂഹിക സേവനത്തിനുള്ള അവാർഡ് മൈഗ്രേന്റ് കമ്മീഷന് …
വല്ലേറ്റ:- 2022-23 വർഷത്തെ മികച്ച സന്നദ്ധ സാമൂഹ്യ സേവനത്തിന് യുവധാര മാൾട്ട നൽകുന്ന അവാർഡിന്(സോഷ്യൽ ആൻഡ് വെൽഫയർ അവാർഡ്) മൈഗ്രൈന്റ് കമ്മീഷൻ അർഹനായി. കഴിഞ്ഞ ഒരു വർഷത്തെ മികച്ച സാമൂഹിക രംഗത്തെ ഇടപെടലിനാണ് മൈഗ്രൈന്റ് കമ്മീഷൻ അർഹനായത്.ഈ വരുന്ന 14-10-2023 ( ശനിയാഴ്ച) എംസിദ ജൂനിയർ കോളേജിൽ വച്ച് നടത്തപ്പെടുന്ന യുവധാരയുടെ മൂന്നാം വാർഷികവേദിയിൽ വച്ച് പുരസ്കാരവും പ്രശസ്തി പത്രവും കൈമാറും.
ഈ വർഷത്തെ യുവധാര മാൾട്ടയുടെ വാർഷികപുരസ്കാരത്തിനു അർഹനായതിൽ അഭിമാനവും സന്തോഷവും അതിനൊപ്പം ഈ പുരസ്കാരം ഉത്തരവാദിത്തവുമാണെന്ന് മൈഗ്രൈന്റ് കമ്മീഷൻ ഡയറക്ടർ ഫാ:അന്റോൻ ഡിമന്റോ പുരസ്കാര വാർത്തയറിഞ് പ്രതികരിച്ചു.
കഴിഞ്ഞ നാളുകളിൽ നിരവധി പ്രവർത്തനങ്ങൾ യുവധാര മാൾട്ടയോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുകയും, വലേറ്റയിൽ മലയാളികളെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെടെ യുവധാരയുടെ പ്രതിഷേധത്തിന് ഒപ്പം നിൽക്കുകയും സാധാരണക്കാരായ ഇന്ത്യക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി ഉറച്ച പിന്തുണ നൽകുകയും,വിശിഷ്യാ ക്യാബ് ഡ്രൈവർമാരുടെ വിഷയത്തിൽ ഉറച്ച നിലപാട് എടുക്കുകയും, അതുപോലെ തന്നെ ന്യായമായിട്ടുള്ള ഏതു ആവശ്യത്തിൻമേലും സാധാരണക്കാർക്കുവേണ്ടി നിലകൊള്ളുകയും അവരുടെ പെശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റനേകം പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും മറ്റനേക സുത്യർഹ സേവനങ്ങൾ ഇവിടുത്തെ പ്രവാസികൾക്കായി ചെയ്തതിനുമാണ് പുരസ്കാരം മൈഗ്രൈന്റ് കമ്മീഷന് നൽകുന്നതെന്ന് യുവധാര മാൾട്ട പ്രസ്താവനയിൽ പറഞ്ഞു