അന്തർദേശീയം
അഫ്ഗാനിൽ 8.75 ലക്ഷം കുട്ടികൾ പട്ടിണിയിലെന്ന് റിപ്പോർട്ട്
കാബൂൾ
അഫ്ഗാനിസ്ഥാനിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ശതമാനം പട്ടിണിയിലെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. രാജ്യത്ത് 8.75 ലക്ഷം കുട്ടികൾ കൊടുംപട്ടിണിയിലാണ്. ഇവരുടെ ഗുരുതര പോഷകാഹാരക്കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അധിനിവേശം പരാജയപ്പെട്ട് അമേരിക്ക പിന്മാറിയതോടെ ഭരണം തിരിച്ചുപിടിച്ച താലിബാൻ അഫ്ഗാനിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് നിരോധിച്ചിരുന്നു. ഇതും കുടുംബങ്ങളിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദുരന്തതുല്യമായ ഭക്ഷ്യപ്രതിസന്ധി നിലനിൽക്കുന്ന ഏഴ് രാജ്യങ്ങളിൽ ഒന്നാണ് അഫ്ഗാനെന്ന് വ്യക്തമാക്കുന്ന ലോകബാങ്ക് റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.