യുവധാര മാൾട്ടയുമായി മെഗ്രന്റ് കമ്മീഷൻ കൂടിക്കാഴ്ച നടത്തി.
വലേറ്റ : മാൾട്ടയിൽ ജോലി തേടി വരുന്നവരുടെയും ഇവിടെയുള്ളവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുൻകൈ എടുക്കാറുള്ള മൈഗ്രേഷൻ കമ്മീഷൻ അധികൃതർ യുവധാര സാംസ്കാരിക വേദിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് വൈകിട്ട് നാലുമണി മുതൽ നടന്ന കൂടിക്കാഴ്ചയിൽ മൈഗ്രേഷൻ കമ്മീഷനെ പ്രതിനിധീകരിച്ച് ഹെഡ് ജർണാട മാരിയോയും , അന്റൺ ഡീമാൻന്റേയും സാംസ്കാരിക വേദിയെ പ്രതിനിധീകരിച്ച് ബെസ്റ്റിൻ വർഗീസ്, ആയൂബ് തവനൂർ, ജോബി കൊല്ലം എന്നിവർ പങ്കെടുത്തു.
യോഗത്തിൽ മാൾട്ടയിൽ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെ യുവധാര ഉയർത്തിക്കാട്ടി .ഹോസ്പിറ്റലിൽ എമർജൻസിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ കിട്ടുന്നതിനുള്ള താമസം, മരണപ്പെട്ട വ്യക്തിയുടെ മോർച്ചറി യിലെ അപര്യാപ്തത, ഡെലിവറി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ,വീട് കിട്ടുന്നതിനുള്ള ബുദ്ധിമുട്ട്,ഐഡി കാർഡിന്റെ കാലതാമസം തുടങ്ങി നേരിടുന്ന നിരവധി പ്രശ്നങ്ങൾ നിവേദനമായി മുൻപിൽ സമർപ്പിച്ചു. ഈ വിഷയത്തിൽ അനുഭാവപൂർവ്വമായ ഇടപെടൽ നടത്താമെന്നും യോജിച്ചു പോകുവാൻ കഴിയുന്ന വിഷയങ്ങളിൽ ഒരുമിച്ച് മുന്നോട്ടു പോകാമെന്നും യോഗത്തിൽ അധികൃതർ ഉറപ്പു തന്നു.
യുവധാര ന്യൂസ്