സൂര്യയുടെ വെടിക്കെട്ടില്‍ ഇന്ത്യയുടെ വിജയാഘോഷം
മെല്‍ബണ്‍: ഒരിക്കല്‍ കൂടി കത്തിപ്പടര്‍ന്ന സൂര്യകുമാര്‍ യാദവിന്റെയും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ കെ.എല്‍ രാഹുലിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്.
അശ്വിന്റെയും മികവില്‍ ട്വന്റി 20 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ ഇന്ത്യക്ക് 71 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
കളി തുടങ്ങും മുമ്ബെ സെമി ഉറപ്പിച്ച ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടിയ ഇന്ത്യക്കെതിരെ സിംബാബ്വെ 115 റണ്‍സിന് പുറത്തായി. ആര്. അശ്വിന് നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് 25 പന്തില്‍ നാല് സിക്സും ആറ് ഫോറും സഹിതം പുറത്താകാതെ 61 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ രാഹുല്‍ 35 പന്തില്‍ 51 റണ്‍സെടുത്ത് സിക്കന്ദര്‍ റാസയുടെ പന്തില്‍ പുറത്തായി. 25 പന്തില്‍ 26 റണ്‍സ് നേടിയ കോഹ്ലിയെ വില്യംസിന്റെ പന്തില്‍ ബേള്‍ പിടിച്ച് പുറത്താക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 പന്തില്‍ 15 റണ്‍സെടുത്ത് മടങ്ങി. ലോകകപ്പില്‍ ആദ്യമായി അവസരം ലഭിച്ച ഋഷബ് പന്ത് അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് വില്യംസിന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ആള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ 18 പന്തില്‍ അത്രയും റണ്‍സെടുത്ത് പുറത്തായി. അക്സര്‍ പട്ടേല്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.
സിംബാബ്വെക്ക് വേണ്ടി സീന്‍ വില്യം സ് രണ്ടോവറില്‍ ഒമ്ബത് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലസ്സിങ് മുസറബാനി, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.