അന്തർദേശീയം

ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്

ലാസ : ടിബറ്റിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ഭൂചലനത്തിൽ 300 വീടുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിനുവയാണ് വാർത്ത പുറത്തുവിട്ടത്.

വ്യാഴാഴ്ച രാത്രി 10.33നാണ് ഭൂചലനമുണ്ടായത്. നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റർ കിഴക്ക്- വടക്കു കിഴക്കായും ടിബറ്റൻ തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റർ വടക്കു കിഴക്കായും പർവത മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തലുകളും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button