ഇന്ത്യക്കാര്ക്കെതിരായ വിദ്വേഷ ആക്രമണങ്ങള്‍; കാനഡയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി:കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന വിദ്വേഷ ആക്രമണത്തില്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം.
കാനഡയിലേക്ക് വിദ്യാഭ്യാസത്തിന് പോകുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജാഗരൂകരാകണെന്ന് വിദേകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു. കാനഡയിലേക്ക് പോകുന്നവരും അവിടെ തുടരുന്നവരും ഹൈക്കമ്മീഷന്‍, കൊണ്‍സുലേറ്റ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കാനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇന്ത്യക്കാര്ക്കെതിരായ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൃത്യമായി നടപടി സ്വീകരിക്കണമെന്നും ഹൈക്കമ്മീഷന്‍/ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇതെ തുടര്‍ന്ന് കാനഡയിലുള്ളവരും അവിടേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായ ഹൈന്ദവക്ഷേത്രങ്ങള്‍ക്ക് നേരെയും ഹിന്ദുമത ചിഹ്നങ്ങള്‍ക്ക് നേരെയും മതമൗലികവാദികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. രണ്ട് ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് മതമൗലികവാദികള്‍ അക്രമം അഴിച്ച് വിട്ടത്.കാനഡയില്‍ ഖാലിസ്ഥാനെ പിന്തുണച്ച് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടത്തിയിരുന്നു.സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത ഖാലിസ്ഥാന്‍ അനുകൂല സംഘടനയുടെ ആഹ്വാനം അനുസരിച്ചാണ് പ്രത്യേക സിഖ് രാജ്യമെന്ന റഫറണ്ടത്തിനായി വോട്ടിംഗ് നടന്നത്. സിഖ് ഭീകരരുടെ നീക്കത്തില്‍ കാനഡ ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതും ഇന്ത്യ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.