അന്തർദേശീയം

നമുക്ക് ഫ്രാൻസിൽ പോയി വിപ്ലവത്തിൽ പങ്കെടുക്കാം; ഫ്രാൻസിൽ വ്യാപകമാകുന്ന പ്രക്ഷോഭങ്ങളെ പരിഹസിച്ച് ട്രംപ്

ന്യൂയോര്‍ക്ക് : ജീവിതച്ചെലവ് വർദ്ധിച്ചതിനെത്തുടർന്ന് ഫ്രാൻസിൽ വ്യാപകമാകുന്ന പ്രക്ഷോഭങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നമുക്ക് ഫ്രാൻസിലേക്ക് പോകാം, വിപ്ലവങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഫ്രാന്‍സെന്നായിരുന്നു ട്രംപിന്റെ പരിഹാസം.

“നമുക്ക് ഫ്രാൻസിലേക്ക് പോയാലോ? അതൊരു മനോഹരമായ സ്ഥലമാണ്. അവിടെ കലാപങ്ങളോ വിപ്ലവങ്ങളോ ഇല്ലല്ലോ. ഫ്രാൻസ് വിപ്ലവങ്ങൾക്ക് എന്ത്മാത്രം അനുയോജ്യമാണെന്ന് നോക്കൂ, ഇത് വിശ്വസിക്കാനാവാത്തതാണ്. നമുക്ക് ഫ്രാൻസിൽ പോയി വിപ്ലവത്തിൽ പങ്കെടുക്കാം”- ട്രംപ് പരിഹസിച്ചു.

രാജ്യത്ത് ദിവസങ്ങളായി തുടരുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളും സാമ്പത്തിക പ്രതിസന്ധികളും വലിയ തോതിലുള്ള അക്രമങ്ങളിലേക്കും തീവെപ്പുകളിലേക്കും പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലേക്കും വഴിമാറിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പരാമർശം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാരിനെതിരെ പ്രതിസന്ധി രൂക്ഷമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. മാക്രോണിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന് ഏകദേശം ആറുമാസം മാത്രം ബാക്കിനിൽക്കെയാണ് ഈ സംഭവവികാസങ്ങൾ എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഫ്രാൻസിലെ അക്രമങ്ങളിൽ കുടിയേറ്റത്തെ കുറ്റപ്പെടുത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്തെത്തി. കുടിയേറ്റവും വൈവിധ്യവും സംബന്ധിച്ച തെറ്റായ നയങ്ങളാണ് ഫ്രാൻസിലെ നിലവിലെ അശാന്തിക്ക് കാരണമെന്ന് അദ്ദേഹം എക്സ് കുറിപ്പിൽ വ്യക്തമാക്കി. കൂടുതൽ ചരിത്ര സ്മാരകങ്ങൾ തീവെപ്പിൽ തകരുന്നത് തടയാൻ ഫ്രാൻസ് അടിയന്തരമായി നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button