അന്തർദേശീയം

ഹൂതികൾക്കെതിരായ സൈനിക നടപടിയിൽ പങ്കുചേരുന്നത് പരി​ഗണയിൽ : ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഹൂതികൾക്കെതിരായ സൈനിക നടപടിയിൽ പങ്കുചേർന്നേക്കുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യക്കൊപ്പം പങ്കാളികളാകുന്ന കാര്യം പരി​ഗണിക്കുന്നുണ്ടെന്നും എന്നാൽ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. ആക്രമണത്തെ ഭയാനകമെന്ന് പറഞ്ഞ ട്രംപ്, സൗദി കിരീടാവകാശിയുമായി ഉടൻ സംസാരിക്കുമെന്നും പറഞ്ഞു. പുതിയ ആക്രമണത്തെക്കുറിച്ച് അറിഞ്ഞതേയുള്ളൂ. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഞങ്ങൾ അത് പരിശോധിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

നവംബറിൽ യുഎസ് ഇടക്കാല തെരഞ്ഞടുപ്പ് നടക്കാനിരിക്കെ അതിന് മുൻപായി ഇറാന്റെ ഭാ​ഗത്ത് നിന്നും എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ അമേരിക്ക അതിന് പെട്ടെന്ന് തന്നെ മറുപടി നൽകുമെന്നും ട്രംപ് പറഞ്ഞിരുന്നു. നവംബർ മൂന്നിനാണ് അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button