അന്തർദേശീയം

ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപായി ഇറാനെതിരെ സൈനിക ആക്രമണം ഉദ്ദേശിക്കുന്നില്ല : ട്രംപ്

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപായി ഇറാനെതിരെ സൈനിക ആക്രമണം ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതുവരെ ആക്രമണത്തിന് ഉത്തരവ് നൽകില്ലെന്നാണ് സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പബ്ലികൻ പാര്‍ടിക്ക് വേണ്ടി പ്രചാരണ രംഗത്താണ് ട്രംപ്. ഇറാൻ യുദ്ധത്തിന്റെയും ഇസ്രയേലുമായി ചേര്‍ന്നുള്ള ഗാസ അധിനവേശത്തിന്റെയും പേരിൽ രാജ്യത്ത് ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ച സാഹചര്യത്തിലാണ് പ്രചാരണം.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പോ അതിന് ശേഷമുള്ള ദിവസങ്ങളിലോ യുദ്ധത്തിന് അന്ത്യമുണ്ടാകുമെന്ന് തനിക്ക് ആത്മവിശ്വസാമുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമാന്തരമായി തന്നെ, ഇറാനെതിരെ പൂര്‍ണ സൈനിക നടപടി പുനരാരംഭിക്കാൻ തയാറാണെന്ന സൂചനയും ആവര്‍ത്തിച്ചു. പരസ്പര വിരുദ്ധമായ ഈ പ്രഖ്യാപനങ്ങൾക്ക് ഇടയിലാണ് നവംബര്‍ മൂന്ന് വരെ പുതിയ ആക്രമണങ്ങൾക്ക് ഉത്തരവിടില്ലെന്ന് പറഞ്ഞിരിക്കുന്നത്.

വ്യാഴാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിൽ “നവംബർ 3-ന് അമേരിക്കയിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഒരു സമയത്തും യുഎസ് ഇറാനെ ആക്രമിക്കുകയില്ല” എന്ന വരികളാണ് കുറിച്ചത്. യുദ്ധ ഭീതി കടുത്തതോടെ ക്രൂഡ് ഓയിൽ വില നൂറ് ഡോളറും കടന്ന് കുതിക്കുന്ന സാഹചര്യമായിരുന്നു. ഇത് യു എസിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഡീസൽ ലഭ്യതയിലെ കുറവ് ജനരോഷം ഉയര്‍ത്തി.

മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകൾ തുടരുന്നു എങ്കിലും ഇറാൻ മുന്നോട്ട് വെച്ച ഏഴ് ഇന ഉപാധികൾ യു എസ് തള്ളി. ഇതോടെ സമാധാന ശ്രമങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button